ബെംഗളുരു; ചൈനീസ് ടെക് കമ്പനിയായ ലെനോവയുടെ ബെംഗളുരു ഓഫീസിലും പോണ്ടിച്ചേരി ഫാക്ടറിയിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. കമ്പനിയുടെ സീനിയര്‍ മാനാജേര്‍മാരുമായി അധികൃതര്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടിലാണ് പരിശോധനയെന്നാണ് സൂചന.
ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷമായിരുന്നു പരിശോധന. മിന്നല്‍ പരിശോധനയുടെ കാരണങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയാറായില്ല.
‘അധികാരികളുമായി സഹകരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യും. രാജ്യം നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.- കമ്പനി വക്താവ് പറഞ്ഞു.