വ്യത്യസ്തതകൾ നിറഞ്ഞ കാര്യങ്ങൾ അറിയാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. വേറിട്ട കാഴ്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെപ്പെട്ടെന്നാണ് വൈറലാവുന്നത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഭൂമിയിൽ ഇരുന്ന് ഭക്ഷണം കഴിച്ച് മടുത്തതുകൊണ്ടാവാം ഒരു വ്യത്യാസത്തിനു വേണ്ടി ആകാശത്തിരുന്നാണ് ഒരാൾ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നത്. വിമാനത്തിലിരുന്നായിരിക്കും അയാൾ ഭക്ഷണം കഴിക്കുന്നത് എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ സംഭവം അങ്ങനെയല്ല. പാരാഗ്ലൈഡ് ചെയ്തുകൊണ്ടാണ് യുവാവ് ഭക്ഷണം തയ്യാറാക്കി കഴിക്കുന്നത്.
View this post on Instagram
“>
സ്പാനിഷ് ഭാഷയിൽ കാഴ്ചക്കാരോട് സംസാരിച്ചതിനു ശേഷം കയ്യിലുണ്ടായിരുന്ന ധാന്യങ്ങൾ പാത്രത്തിലേക്കിടുകയാണ് ഈ യുവാവ്. അതിലേക്ക് വാഴപ്പഴം നുറുക്കി ഇടുകയും കൂടെ പാലൊഴിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ വാഴപ്പഴത്തിന്റെ ഒരു കഷ്ണം താഴേക്കു വീഴുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. തുടർന്ന് വായുവിൽ ഇരുന്നു കൊണ്ടുതന്നെ തന്റെ പ്രഭാത ഭക്ഷണം കഴിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. 32 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോയ്‌ക്ക് ചുരുങ്ങിയ സമയം കൊണ്ട് ലഭിച്ചത്.















