കോട്ടയം: വഴിതടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. പ്രതികളായ സഹോദരങ്ങൾ പിടിയിലായി. ചെങ്ങളം സൗത്ത് വടശേരിയിൽ ബ്രിജിത്ത് സക്കറിയ, സഹോദരൻ അരുൺ സക്കറിയ എന്നിവരാണ് അറസ്റ്റിലായത്. പുതുപ്പള്ളി എറിക്കാട് സ്വദേശികളായ രണ്ടുപേർക്കാണ് വെട്ടേറ്റത്.
വെൽഡിംഗ് ആവശ്യങ്ങൾക്കായി സാധനം കയറ്റി വന്ന വാഹനം പ്രതികളുടെ വീടിനു സമീപം പാർക്ക് ചെയ്തതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. വീട്ടിൽ നിന്നും വാഹനം പുറത്തിറക്കാനാവുന്നില്ലെന്നു പറഞ്ഞ് വാക്കു തർക്കം സംഘർഷത്തിലായി. തുടർന്ന് പ്രതികൾ യുവാക്കളെ വെട്ടുകയായിരുന്നു. അരുൺ സക്കറിയ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.