ബ്രഹ്മോസിനെക്കാൾ 500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള രാജ്യത്തെ പുതിയ മിസൈൽ എത്തുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് അഥവാ ഡിആർഡിഒയുടെ പദ്ധതിയുടെ ഭാഗമായാണ് 500 കിലോമീറ്ററിൽ അധികം ദൂരപരിധിയുള്ള പുതിയ മിസൈലുകൾ സജ്ജമാക്കുന്നത്. ഇന്ത്യ-റഷ്യൻ ക്രൂയിസ് മിസൈലായ ബ്രഹ്മോസിനേക്കാൾ ദൂരപരിധി ഇതിനുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ലോംഗ് റേഞ്ച് കപ്പൽ വേധ മിസൈലിന്റെ ആദ്യ ഘട്ട പരീക്ഷണം അടുത്ത മാസം നടക്കും. ഒറീസ തീരത്തായി ബംഗാൾ ഉൾക്കടലിൽ പരീക്ഷണം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ ഈ മിസൈലിന് പേരുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. സാധാരണ നിലയിൽ ഇന്ത്യൻ മിസൈലുകൾക്ക് നൽകുന്ന നാമം പൃഥ്വി അല്ലെങ്കിൽ അഗ്നി, ബ്രഹ്മോസ് എന്നിങ്ങനെയാണ്. പുതിയ മിസൈൽ നാവികസേനയ്ക്ക് പുതിയ കരുത്ത് നൽകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.