സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയക്ക് വിധേയായ യുവതി ദിവസങ്ങള്‍ക്കകം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 21 കാരിയായ ഇറ്റാലിയന്‍ ബ്യൂട്ടീഷ്യന്‍ അലെസിയ നെബോസോയാണ്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ മരിച്ചത്. സ്തനങ്ങളുടെ വലിപ്പം കൂട്ടുന്ന ശസ്ത്രക്രിയയാണ് യുവതി നടത്തിയത്.കാമുകന്‍ മരിയോ ലുച്ചേസിയുമായി വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു ദാരുണാന്ത്യം.
സര്‍ജറി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം യുവതിയെ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടി തുടങ്ങിയിരുന്നു. കടുത്ത പനി, ക്ഷീണം, ചുമ, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെട്ടു. ആരോഗ്യം വഷളായതോടെ കുടുംബം അവരെ നേപ്പിള്‍സിനടുത്തുള്ള അസെറയിലെ വില്ല ഡെയ് ഫിയോറി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 20ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റി. പിന്നാലെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി. വൈറ്റ് ബ്ലെഡ് സെല്ലുകളുടെ കൗണ്ട് 17,000 കടന്നു. സാധാരണയായി ഇത് 4,000-11,000 വരെ എത്താവൂ.
കൗണ്ട് കൂടിയതോടെ അവള്‍ക്ക് ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടായി. ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നതും അവള്‍ മരണത്തിന് കീഴടങ്ങുന്നതും. വിവാഹം അടുത്തതോടെ സ്തന വലുപ്പത്തിന്റെ കാര്യത്തില്‍ അവള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ശസ്ത്രക്രിയയ്‌ക്ക് വിധേയയാകരുതെന്ന് ഉപേദിശിച്ചിരുന്നതായും യുവതിയുടെ സുഹൃത്തുക്കള്‍ പേലീസിന് മൊഴി നല്‍കി.