നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി തന്റെ കഴിവുകൾകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ച താരമാണ് ഹൻസിക. നിരവധി വീഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ താരത്തിന്റേതായിയുള്ളത്. ഹൻസികയുടെ 18-ാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ നടൻ കൃഷ്ണകുമാറും കുടുംബവും. ഇതിനിടയിൽ കൃഷ്ണകുമാർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. ഒരച്ഛന്റെ വൈകാരികമായ ആശംസകളാണ് പോസ്റ്റിൽ നമുക്ക് കാണാൻ സാധിക്കുക.
‘ എനിക്ക് എന്റെ 18 വയസിലെ കാര്യങ്ങൾ വലുതായൊന്നും ഓർക്കാനില്ല. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്നു തോന്നിയ കാലം ഉണ്ടായിരുന്നു. അന്ന് നമുക്ക് വലുതാവണം, ജോലിയിൽ കേറണം, പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളിൽ പോകണം. ഇങ്ങനെ കുറേ കാര്യങ്ങൾ ആയിരുന്നു ജീവിതത്തിൽ ചിന്തിച്ചു കൂട്ടിയിരുന്നത്. 20 -കളും 30 -തുകളും ഇഴഞ്ഞാണ് നീങ്ങിയത്. ഇന്നു 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു. ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷെ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല. കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും.
View this post on Instagram
“>
ഹാൻസികയ്‌ക്കു ഇന്ന് 18വയസ്സായി. എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ. സ്‌കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു. എല്ലാ മാതാപിതാക്കൾക്കും ഇതുപോലെയുള്ള ചിന്തകൾ കാണുമായിരിക്കും. അല്ലേ..? ഹൻസുവിനും, ഇന്നു ലോകത്തു 18-ാം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും പിറന്നാൾ ആശംസകൾ നേരുന്നു.’- കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് പിറന്നാൾ ആശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.















