ഹൻസികയ്ക്ക് ഇന്ന് 18-ാം പിറന്നാൾ, മകളെ സ്‌കൂളിൽ ചേർക്കാൻ പോയതൊക്കെ ഇന്നലെ നടന്നതു പോലെ; ജന്മദിനാശംസകൾ നേർന്ന് കൃഷ്ണകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹൻസികയ്‌ക്ക് ഇന്ന് 18-ാം പിറന്നാൾ, മകളെ സ്‌കൂളിൽ ചേർക്കാൻ പോയതൊക്കെ ഇന്നലെ നടന്നതു പോലെ; ജന്മദിനാശംസകൾ നേർന്ന് കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 03:32 pm IST
FacebookTwitterWhatsAppTelegram

നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി തന്റെ കഴിവുകൾകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ച താരമാണ് ഹൻസിക. നിരവധി വീഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ താരത്തിന്റേതായിയുള്ളത്. ഹൻസികയുടെ 18-ാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ നടൻ കൃഷ്ണകുമാറും കുടുംബവും. ഇതിനിടയിൽ കൃഷ്ണകുമാർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. ഒരച്ഛന്റെ വൈകാരികമായ ആശംസകളാണ് പോസ്റ്റിൽ നമുക്ക് കാണാൻ സാധിക്കുക.

‘ എനിക്ക് എന്റെ 18 വയസിലെ കാര്യങ്ങൾ വലുതായൊന്നും ഓർക്കാനില്ല. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്നു തോന്നിയ കാലം ഉണ്ടായിരുന്നു. അന്ന് നമുക്ക് വലുതാവണം, ജോലിയിൽ കേറണം, പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളിൽ പോകണം. ഇങ്ങനെ കുറേ കാര്യങ്ങൾ ആയിരുന്നു ജീവിതത്തിൽ ചിന്തിച്ചു കൂട്ടിയിരുന്നത്. 20 -കളും 30 -തുകളും ഇഴഞ്ഞാണ് നീങ്ങിയത്. ഇന്നു 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു. ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷെ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല. കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും.

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

“>

ഹാൻസികയ്‌ക്കു ഇന്ന് 18വയസ്സായി. എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ. സ്‌കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു. എല്ലാ മാതാപിതാക്കൾക്കും ഇതുപോലെയുള്ള ചിന്തകൾ കാണുമായിരിക്കും. അല്ലേ..? ഹൻസുവിനും, ഇന്നു ലോകത്തു 18-ാം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും പിറന്നാൾ ആശംസകൾ നേരുന്നു.’- കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് പിറന്നാൾ ആശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Tags: actor krishna kumarhansikaSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies