വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 05:23 pm IST
Facebook
Twitter
WhatsAppTelegram

ഭാരതീയരുടെ ട്രെയിൻ സങ്കൽപ്പത്തിന് മാറ്റം കുറിച്ചത് വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെയായിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് വമ്പൻ ഹിറ്റാണ്. മികച്ച സൗകര്യങ്ങളും വേഗതയും വന്ദേ ഭാരതിലെ അനുഭവം മികവുള്ളതാക്കി. 34 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.

ലോകോത്തര സൗകര്യങ്ങൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് ട്രെയിനുകൾ. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുവഴി യാത്ര സമയം 25 ശതമാനം മുതൽ 45 ശതമാനം വരെ ലഘൂകരിക്കാനും കഴിയും. എല്ലാ കോച്ചുകളും ഓട്ടോമാറ്റിക് ഡോറുകൾ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം, ദിവ്യാംഗർക്കായി പ്രത്യേക സംവിധാനങ്ങൾ, വിനോദത്തിനായി ഓൺ-ബോർഡ് ഹോട്ട്‌സ്‌പോട്ട് വൈ-ഫൈ,മികച്ച ഇരിപ്പിടങ്ങൾ, ബയോ വാക്വം ടോയ്‌ലെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് വന്ദേ ഭാരതിലുള്ളത്. 16 എയർ കണ്ടീഷൻ കോച്ചുകളാണ് ട്രെയിനിലുള്ളത്.

ചെലവ് കുറഞ്ഞ യാത്ര യാത്ര ഉറപ്പുവരുത്തുന്ന സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ എന്നീ ക്ലാസുകൾ വന്ദേ സാധാരൺ ട്രെയിനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. വന്ദേഭാരത് എക്‌സ്പ്രസിന് സമാനമായ സൗകര്യങ്ങൾ ഇതിലുണ്ടാകുമെങ്കിലും എസി സർവീസ് ആയിരിക്കില്ല. ദിവ്യാംഗർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിങ്ങനെ ആകെ 24 കോച്ചുകൾ ഇതിനുണ്ടാകും. ഏതാനം കോച്ചുകളിൽ റിസർവേഷൻ ഉണ്ടാകുമെന്നും സൂചനയുണ്ട്. സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ, ഇൻഫോർമേഷൻ സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ എന്നിവയും വന്ദേ സാധാരണിൽ ഉണ്ടാകും. ഇരു വശത്തും ലോക്കോമോട്ടീവ് എൻജിനുകളും ഉണ്ടാകും.

നോൺ എസി ആയതിനാൽ വന്ദേ ഭാരതിന് സമാനമായ രീതിയിൽ വേഗത കൈവരിക്കാൻ ഇതിന് കഴിയില്ല. എന്നാൽ മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളെക്കാൾ വേഗത കൂടുതലുമായിരിക്കും. ഇന്റീരിയറിൽ വന്ദേ സാധാരണാകും മികച്ചതെന്നാണ് വിവരം. സാധാരണയിൽ സാധാരണക്കാർക്ക് വളരെ തുച്ഛമായ തുകയിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്ന സർവീസാണ് വന്ദേ സാധാരൺ. വന്ദേ അന്ത്യോദയ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ ഈ വർഷം അവസാനത്തോടെ ട്രക്കിലിറങ്ങുമെന്നാണ് വിവരം.

യാത്രക്കാർക്ക് വേഗമേറിയതും സൗകര്യപ്രദവുമായ യാത്ര നൽകുകയാണ് വന്ദേ ഭാരത് സ്ലിപ്പർ കോച്ചിന്റെയും ലക്ഷ്യം. ഒറ്റ രാത്രി കൊണ്ട് ഏറെ ദൂരം സഞ്ചരിക്കാൻ അനുവദിക്കുന്ന ട്രെയിനുകളാകും ഇത്. അതായത്, സാധാരണ വന്ദേ ഭാരതിനേക്കാൾ വേഗത കൈവരിക്കാൻ ശേഷിയുള്ളതാകും ഈ ട്രെയിനുകൾ. ദീർഘകാലാടിസ്ഥാനത്തിൽ രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ മാറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യം. വരുന്ന ഫെബ്രുവരിയോടെ ഇത് പുറത്തിറങ്ങുമെന്നാണ് വിവരം. പുതിയ ഡിസൈനിലാകും ഈ ട്രെയിനുകൾ ട്രക്കിലിറങ്ങുക.

Tags: vande bharatVande SadharanVande Bharat Sleeper Coach
Share
Tweet
SendShare

More News from this section

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Latest News

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies