ന്യൂയോർക്ക്: ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അമേരിക്ക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് ചൈന വർഷാവർഷം ചെലവാക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ മേഖലയിൽ സ്വേച്ഛാധിപത്യം ഉറപ്പിക്കുന്നതിനാണ് ചൈന ഇത്തരത്തിൽ തെറ്റിദ്ധാരണ പടർത്തുന്നതെന്നും അമേരിക്ക ആരോപിച്ചു. ആഗോള തലത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി.
ആഗോളതലത്തിൽ നടക്കുന്ന കാര്യങ്ങളെ ബെയ്ജിംഗിന്റെ നേട്ടത്തിലേക്ക് മാറ്റുന്നതിനായാണ് ചൈന പരിശ്രമിക്കുന്നത്. വിദേശ പത്രങ്ങളിലും ടെലിവിഷൻ നെറ്റ്വർക്കുകളിലുമായി ആയിരക്കണക്കിന് ഡോളറിന്റെ ഓഹരികളാണ് ചൈനയ്ക്കുള്ളതെന്നും അത് ദുരുപയോഗം ചെയ്താണ് ചൈന പ്രവർത്തിക്കുന്നതെന്നുമാണ് അമേരിക്കയുടെ ആരോപണം.