ഷാരൂഖ് ഖാന് ചിത്രം ‘സ്വദേശി’ല്‍ അഭിനയിച്ച ഗായത്രി ജോഷിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും ഇറ്റലിയില്‍ വച്ച് വാഹനാപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. ഒരു ഫെരാരിയും ഗായത്രിയും വികാസിന്റെ ലംബോര്‍ഗിനിയും ഒരേ സമയം ഒരു ക്യാമ്പര്‍ വാനിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കൂട്ടിയിടി.
ടെലഡയില് നിന്ന് ഓള്‍ബിയയിലേക്ക് ആഡംബര കാറുകള്‍ പരേഡ് നടത്തുന്ന സാര്‍ഡിനിയ സൂപ്പര്‍കാര്‍ ടൂറിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. താനും ഭര്‍ത്താവും സുരക്ഷിതരാണെന്ന് ഗായത്രി വ്യക്തമാക്കി. അപകടത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഫെരാരിയിലെ യാത്രക്കാര്‍ കാറിന് തീപിടിച്ച് മരിച്ചെന്നാണ് സൂചന
ഗായത്രി ജോഷി 2000-ല്‍ ഫെമിന മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടം നേടിയിട്ടുണ്ട്. ഷാരൂഖ് ഖാന് നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലെ ഗീത എന്ന കഥാപാത്രമായി എത്തിയ അവര്‍ക്ക് വലിയ രീതിയില്‍ സ്വീകാര്യത നല്‍കിയിരുന്നു. എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം അവര്‍ അഭിനയ ജീവിതത്തോട് വിട പറഞ്ഞു. 2005-ല്‍ വികാസ് ഒബ്റോയിയെ വിവാഹം കഴിച്ചു.
Two deaths on a Ferrari in Sardina, Italy pic.twitter.com/skT3CaXg0T
— Globe Clips (@globeclip) October 3, 2023
“>