ഇനി ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി 'നൈൽ' അല്ല; പിന്നെയോ?!
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ‘നൈൽ’ അല്ല; പിന്നെയോ?!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 10:50 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും കൂടിയ നദി ഏതാണ്? എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ഗിന്നസ് വേൾഡ് റെക്കോർഡും അനുസരിച്ച് ആഫ്രിക്കയിലെ നൈൽ നദിയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. 6,650 കിലോമീറ്ററിലാണ് നദി നീണ്ട് കിടക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ നദി ആമസോൺ നദിയാണ്. ഏറ്റവും നീളം കൂടിയ നദിക്ക് വെല്ലുവിളിയാകുകയാണ് ഏറ്റവും വലിയ നദി.

നമ്മുടെ പല ധാരണകളെയും മാറ്റി മറിക്കുന്ന പര്യവേക്ഷണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. 2024 ഏപ്രിലിൽ ആമസോൺ നദിയിൽ അന്താരാഷ്‌ട്ര ഗവേഷകരും പര്യവേക്ഷകരും പഠനം നടത്തും. ഗവേഷക സംഘം 7,000 കിലോമീറ്ററോളം ദൂരമാകും യാത്ര ചെയ്യുക. നൈൽ നദിയെ ഒരു പുഴുവിനോട് ഉപമിച്ചാൽ ആമസോൺ നദി അനക്കോണ്ടയാണെന്നും അത്രമാത്രം രഹസ്യങ്ങളാണ് പുറത്തുവരാനുള്ളതെന്നും ബ്രസീലിയൻ പര്യവേക്ഷണ ഗവേഷകനായ യൂറി സനദ പറഞ്ഞു. നൈൽ നദിയിലേക്കാൾ നാലിരിട്ടി വെള്ളമാണ് ആമസോൺ നദി വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ ലോകത്തിലെ നീളം കൂടിയ നദി ഏതെന്ന ചോദ്യത്തിനായുള്ള ഉത്തരം കണ്ടെത്താൻ കൂടുതൽ പര്യവേക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആമസോൺ നദിയുടെ ഉത്ഭവം സംബന്ധിച്ച് ലോകത്ത് ഇന്നും തർക്കം നിലനിൽക്കുന്നു. തെക്കൻ പെറുവിലെ അപുരിമാക് നദിയുടെ ഉത്ഭവസ്ഥാനത്തെ നദിയാണ് ഇതിന്റെ തുടക്കമെന്നാണ് പരമ്പരാഗതമായി ഗവേഷകർ വിശ്വസിക്കുന്നത്. എന്നാൽ ചില ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ എതിർക്കുന്നവരാണ്. വടക്കൻ പെറുവിലെ മാന്താരോ നദിയുടെ വിദൂരത്താണ് ഇതിന്റെ ഉറവിടമെന്നാണ് ചിലർ അവകാശപ്പെടുന്നത്. മാപ്പുകൾ, ഹൈഡ്രോഗ്രാഫുകൾ മുതലായവ ശേഖരിക്കുമ്പോൾ മറ്റൊരു നദി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ഇതിന്റെ വസ്തുതകളിലേക്കാണ് ശാസ്ത്രലോകം പര്യവേക്ഷണം നടത്തുന്നത്.

പെറു, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിലൂടെ ആമസോൺ നദിയുടെ ഗതി പിന്തുടരുന്നതാണ് ആസൂത്രിത പര്യവേഷണം. പെറുവിയൻ ആൻഡീസിൽ പുതുതായി കണ്ടെത്തിയ സ്രോതസ്സായ മാന്റാരോ നദിയിൽ നിന്നാണ് ദൗത്യം ആരംഭിക്കുക. ചങ്ങാടത്തിൽ മാന്താരോയുടെ റാപ്പിഡുകൾ നാവിഗേറ്റ് ചെയ്യുന്നതാണ് ആദ്യ ഘട്ടം. എനെ നദിയുടെ സംഗമസ്ഥാനത്ത് എത്തുന്നതോടെ ബ്രസീൽ തീരത്ത് അറ്റ്‌ലാൻഡിക് സമുദ്രത്തിലേക്കുള്ള ആമസോണിന്റെ പാത പിന്തുടരുന്ന സോളാർ, പെഡൽ എന്നിവയിൽ പ്രവർത്തിക്കുന്ന മൂന്ന് ബോട്ടുകളിൽ സംഘം യാത്ര തുടരും. തുടർന്ന് 2025-ന്റെ തുടക്കത്തിൽ ആമസോണിന്റെ പരമ്പരാഗത ഉറവിടമായ പെറുവിലെ അപുരിമാക് നദിയിൽ നിന്ന് മറ്റൊരു സംഘം പര്യവേഷണം ആരംഭിക്കും. പ്രശസ്ത സമുദ്രശാസ്ത്രജ്ഞനായ ജാക്വസ് കൂസ്റ്റോയുടെ ചെറുമകൾ ഫ്രഞ്ച് പര്യവേക്ഷകൻ സെലിൻ കൂസ്റ്റോയുടെ നേതൃത്വത്തിലാകും സുപ്രധാന പര്യവേക്ഷണം നടത്തുക.

Tags: Nile RiverLongest riverAmazon River
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies