'ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 02:51 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി ഇറാനെ മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ഓഗസ്റ്റ് ഏഴിന് ഒപ്പുവെച്ച പ്രതിരോധ കരാറിലേക്കാണ് ഇറാനെയും ഉൾപ്പെടുത്താൻ നീക്കം നടക്കുന്നത്. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിഷയം പരിഗണനയിലാണെന്നും ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെഹ് മെല്ലത്തിന്റെ മേധാവി മെഹ്ദി റഹിമി വ്യക്തമാക്കി.

എന്നാൽ ഇറാനെ ക്ഷണിച്ചത് ഏത് രാജ്യമാണ്, എപ്പോഴാണ് ക്ഷണം ലഭിച്ചത്, അംഗത്വത്തിന് മുന്നോട്ടുവെച്ച വ്യവസ്ഥകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. സഖ്യത്തിന്റെ സ്ഥാപക രാജ്യങ്ങളായ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവയും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്താണ് മക്ക പ്രതിരോധ കരാർ?
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് എന്നിവർ മക്കയിൽ ഒപ്പുവെച്ചതാണ് മക്ക സംയുക്ത പ്രതിരോധ കരാർ. ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.

ഇതിനാൽ തന്നെ സഖ്യത്തെ  ‘ഇസ്ലാമിക് നാറ്റോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. സംയുക്ത പ്രതിരോധം, പ്രതിരോധ വ്യവസായ സഹകരണം, സംയുക്ത സൈനികാഭ്യാസങ്ങൾ, രഹസ്യാന്വേഷണ വിവര കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണമാണ് കരാറിന്റെ ലക്ഷ്യം.

ഇറാൻ കൂടി എത്തിയാൽ മാറുന്നത് പശ്ചിമേഷ്യൻ സമവാക്യം
ഇറാൻ സഖ്യത്തിൽ ചേരുകയാണെങ്കിൽ കരാറിന്റെ സ്വഭാവം തന്നെ മാറിയേക്കും. നേരത്തെ ഇറാന്റെ സ്വാധീനത്തെ പ്രതിരോധിക്കുന്ന സുരക്ഷാ കൂട്ടായ്മയായി വിലയിരുത്തപ്പെട്ടിരുന്ന സഖ്യത്തിൽ ഇറാൻ തന്നെ അംഗമാകുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടാകുക. സൗദി അറേബ്യയും ഇറാനും വർഷങ്ങളായി മേഖലയിൽ തന്ത്രപരമായ എതിരാളികളാണ്. 2023ൽ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ബന്ധത്തിൽ വീണ്ടും സമ്മർദം ഉയർന്നിട്ടുണ്ട്.

ഇറാൻ സഖ്യത്തിൽ പ്രവേശിച്ചാൽ സൗദി-ഇറാൻ ബന്ധത്തിലെ വലിയ വഴിത്തിരിവായേക്കും. അതോടൊപ്പം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള പരമ്പരാഗത സുരക്ഷാ സംവിധാനങ്ങൾക്ക് പകരം സ്വന്തം പ്രാദേശിക സുരക്ഷാ സംവിധാനങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമം ശക്തമാക്കുന്നതിന്റെ സൂചനയായും ഇത് വിലയിരുത്തപ്പെടാം.

പാകിസ്താൻ സഖ്യം വിപുലീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു
മക്ക പ്രതിരോധ സഖ്യം മൂന്ന് രാജ്യങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന് പാകിസ്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിരോധമന്ത്രി ഖവാജ ആസിഫ് സഖ്യം ‘എക്സ്ക്ലൂസീവ് ക്ലബ്’ ആകരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഭാവിയിൽ സഖ്യത്തിൽ ചേരാൻ സാധ്യതയുള്ള രാജ്യങ്ങളായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഊർജവിതരണ പാതകൾ, കടൽമാർഗങ്ങൾ, പ്രതിരോധ സഹകരണം എന്നിവയിലും പുതിയ കൂട്ടായ്മയ്‌ക്ക് സ്വാധീനം ചെലുത്താനാകും. അതേസമയം, ഇറാൻ അംഗമായാൽ ഒരു അംഗരാജ്യത്തിനെതിരായ ആക്രമണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതടക്കമുള്ള നിരവധി തന്ത്രപരമായ ചോദ്യങ്ങളും ഉയരും.

 

Tags: IRANIslamic NATO
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies