'എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 08:37 am IST
Facebook
Twitter
WhatsAppTelegram

ജറുസലേം: ഇറാൻ തന്റെ രണ്ട് ആൺമക്കളിൽ ഒരാളെ വധിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ സംഭവത്തിന്റെ സമയമോ എങ്ങനെയാണ് വധശ്രമം നടന്നതെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇസ്രായേലിലെ ചാനൽ 14ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. ഇറാൻ തന്റെ മക്കളിലൊരാളെ ലക്ഷ്യമിട്ടെന്നും വധിക്കാൻ ശ്രമിച്ചെന്നും നെതന്യാഹു പറഞ്ഞു. നെതന്യാഹുവിന് യായർ, അവ്നർ എന്നീ രണ്ട് ആൺമക്കളാണുള്ളത്. ഇവരിൽ ആരെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

മായാമിയിൽ കഴിയുന്ന മൂത്ത മകൻ യായറിന് ഷിൻ ബെറ്റ് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇസ്രായേലിൽ വിവാദം ഉയർന്നിരുന്നു. ഇളയ മകൻ അവ്നർ ഇസ്രായേലിലാണ് താമസിക്കുന്നത്.

അതേസമയം, സംഭവത്തെക്കുറിച്ചുള്ള വിവരം മാസങ്ങളായി അധികൃതർക്ക് അറിയാമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈയിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്‌ക്കും മക്കളായ യായറിനും അവ്നറിനും അധിക വ്യക്തിഗത സുരക്ഷ നൽകാൻ ബന്ധപ്പെട്ട മന്ത്രിതല സമിതി അംഗീകാരം നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുൻ സൈനിക മേധാവിയും ഒക്ടോബർ 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ എതിരാളിയുമായ ഗാദി ഐസൻകോട്ടിന് മുഴുവൻ സമയ സുരക്ഷ നൽകാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഐസൻകോട്ടിന് 24 മണിക്കൂറും സുരക്ഷ നൽകണമെന്ന ആവശ്യത്തെ നെതന്യാഹു പിന്തുണച്ചു. സുരക്ഷ ഒരു ആഡംബരമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മക്കളിലൊരാളെ ഇറാൻ വധിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യം വ്യക്തമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Tags: IRANBenjamin NetanyahuIran-Isreal
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies