ടോക്കിയോ: ഫുകുഷിമ ആണവ നിലയത്തില്‍ ആണവ നിലയത്തില്‍ നിന്ന് റേഡിയോ ആക്ടിവേറ്റ് തുറന്ന് വിടാന്‍ തുടങ്ങി. ആണവ നിലയത്തില്‍ നിന്നുള്ള ആദ്യഘട്ട മലിനജലം പുറന്തള്ളല്‍ സുഗമമായി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്.
ജപ്പാന്റെ കിഴക്കന്‍ തീരത്തെ തീരത്തെ നഗരമായ ഫുതാബയിലെ ഒകുമ ടൗണിലാണ് ഫുകുഷിമ ആണവ നിലയം സ്ഥിതി ടെയ്യുന്നത്. ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയുടെ (ടെപ്കോ) മേല്‍നോട്ടത്തില്‍ 370 ഏക്കറിലാണ് ആണവ നിലയം പ്രവര്‍ത്തിക്കുന്നത്.
2011 ല്‍ ജപ്പാനില്‍ ഉണ്ടായ സുനാമിയിലും ഭൂകമ്പത്തിലും ആണവ നിലയത്തിന് കേടുപാട് സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ 2019 ല്‍ നിലയം ഡീകമ്മീഷന്‍ ചെയ്യാന്‍ ടെപ്കോ നടപടികള്‍ ആരംഭിച്ചു. ഫുകുഷിമയില്‍ നിന്നുള്ള മലിനജലം കടല്‍ ജലം ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം ഭൂഗര്‍ഭ തുരങ്കം വഴിയുള്ള പൈപ്പ് ലൈനിലൂടെ പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി വിടുമെന്നാണ് ടെപ്കോ അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 11 വരെയായിരുന്നു ഇതിന്റെ ആദ്യഘട്ടം. 17 ദിവസം നീണ്ട് നിന്ന ഈ പ്രവര്‍ത്തനത്തിലൂടെ 10 ടാങ്കുകളില്‍ നിന്നായി 7,800 ടണ്‍ മലിനജലമാണ് സമുദ്രത്തിലേക്ക് ഒഴുക്കി വിട്ടത്. നിലവില്‍ 1,000 ടാങ്കുകളിലായി 1.34 മില്യണ്‍ റോഡിയോ ആക്ടീവേറ്റ് മലിനജലമാണ് പ്ലാന്റിലുള്ളത്. 2011 ലെ സുനാമിയും ഭൂകമ്പവും കാരണം ഇതില്‍ വെള്ളം അടിഞ്ഞ് കൂടിയിരിക്കുകയാണ്.
രണ്ടാഘട്ടത്തിലും 7,800 മെട്രക് ടണ്‍ ശുദ്ധീകരിച്ച മലിനജലം 17 ദിവസത്തിനുള്ളില്‍ പസഫിക് സമുദ്രത്തിലേക്ക് കടത്തി വിടാന്‍ ആണ് ടെപ്കോ തീരുമാനിച്ചിരിക്കുന്നത്.
ഫുകുഷിമ ആണവ നിലയം ഡികമ്മീഷന്‍ ചെയ്യുന്നതിന് മലിനജലം പുറന്തള്ളല്‍ പ്രക്രിയ അത്യാവശ്യ ഘട്ടമാണെന്നും അതിനായി മലിനജലത്തില്‍ നിന്നും റോഡിയോ ആക്ടീവേറ്റ് ഘടകങ്ങളെ സുരക്ഷിതമായ നിലയിലേക്ക് ആക്കുമെന്നും അതിന് ശേഷം കടല്‍ വെള്ളം ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് സമുദ്രത്തിലേക്ക് ഒഴുക്കി വിടുന്നതെന്നും ടെപ്കോയും ഗവണ്മെന്റും അറിയിച്ചു.
മലിനജലം കടലിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ ധാരാളം മത്സ്യബന്ധന ഗ്രൂപ്പുകളും, അയല്‍ രാജ്യങ്ങളും, പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജാപ്പനീസ് സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. ഇതിന് പരിഹാരമായി ജാപ്പനീസ് ഗവണ്മെന്റ് പുതിയ വിപണി കണ്ടുപിടിക്കുന്നതിനായി മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ ഫണ്ട് അനുവദിച്ചിട്ടുണ്ട്.