ജനപ്രിയ താരിഫുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ എല്ലായിപ്പോഴും ഞെട്ടിക്കുന്ന ടെലികോം കമ്പനിയാണ് ജിയോ. ആരംഭകാലത്ത് സൗജന്യമായും ശേഷം മിതമായ നിരക്കിലും പാക്കേജുകൾ അവതരിപ്പിച്ചാണ് കമ്പനി ഉപയോക്താക്കളെ ഒപ്പം കൂട്ടിയത്. ഇപ്പോഴിതാ അത്തരത്തിൽ ലാഭകരമായ മൂന്ന് പ്രീപെയ്ഡ് പാക്കേജുമായി എത്തിയിരിക്കുകയാണ് ജിയോ.
3662 പാക്കേജ്
3662 രൂപയുടെ പാക്കേജിൽ ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളും പ്രതിദിനം 2.5 ജിബി 5ജി ഡാറ്റയുമാണ് ജിയോ നൽകുന്നത്. പ്രതിദിനം 100 എസ്എംഎസുകളും സൗജന്യമായി അയക്കാം. കൂടാതെ സോണി ലിവ്,സീ 5 എന്നീ ഒടിടി പ്ലാറ്റ് ഫോമുകളുടെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും സൗജന്യമായിരിക്കും.
3226 പ്ലാൻ
പ്രതിദിനം 2 ജിബി 5ജി ഡാറ്റയും ഒരു വർഷത്തേക്ക് സൗജന്യ വോയ്‌സ് കാളും പ്ലാനിൽ ലഭിക്കുന്നു. പ്രതിദിനം 100എസ്എംഎസുകൾക്കൊപ്പം ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും സൗജന്യമായിരിക്കും. എന്നാൽ ഈ പ്ലാനിൽ സോണി ലിവ് പ്ലാറ്റ്‌ഫോമിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുക.
3225 പ്ലാൻ
രണ്ടാമത്തെ പ്ലാനിന് സമാനമായി പ്രതിദിനം 2 ജിബി 5ജി ഡാറ്റയും ഒരു വർഷത്തേക്ക് സൗജന്യ വോയ്‌സ് കാളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കുന്നു. ഇവയ്‌ക്കൊപ്പം ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും സൗജന്യമായിരിക്കും. എന്നാൽ ഈ പ്ലാനിൽ സോണി ലിവിന് പകരം സീ5 സബ്‌സ്‌ക്രിപ്ഷനായിരിക്കും ഈ പ്ലാനിലൂടെ സൗജന്യമായി ലഭിക്കുക.
എന്നാൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വന്തമാക്കാൻ താത്പര്യമില്ലാത്തവർക്ക് മറ്റൊരു പാക്കേജ് കൂടി ജിയോ നൽകുന്നുണ്ട്. 1999 രൂപയ്‌ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും ഈ പ്ലാനിൽ സൗജന്യമായി ലഭിക്കുന്നതാണ്.