തിരുവനന്തപുരം: പി.എസ്.സി എഴുതാതെ എൽ.ഡി ക്ലർക്കാകാൻ അവസരമൊരുക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആൻഡ് ടെക്‌നോളജി. സ്ഥാപനത്തിന് കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെ എൽ.ഡി ക്ലർക്ക് തസ്തികയിലേക്കാണ് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ ഭാഗങ്ങളിലെ കോളേജുകളിലേക്കുള്ള ക്ലർക്ക് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ വിളിച്ചിരിക്കുന്നത്. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 40 വയസാണ് പ്രായ പരിധി.(എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ വയസിളവുണ്ട്). 20,760 രൂപയാണ് ശമ്പളം.
എസ്.സി, എസ്.ടി വിഭാഗത്തിന് 250 രൂപയും ജനറൽ വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, റിസർവേഷനുള്ളവർ ജാതി സർട്ടിഫിക്കറ്റും, ബയോഡാറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും മറ്റു ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നൽകി അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ് എന്ന വിലാസത്തിൽ അയക്കാം. അപേക്ഷകൾ ഒക്ടടോബർ 12-നുള്ളിൽ ഉദ്യോഗസ്ഥർക്ക് ലഭിക്കണം. www.simet.in വഴി ഫീസ് അടക്കാം.
വിലാസം
ഡയറക്ടർ, സി-മെറ്റ് പാറ്റൂർ,
വഞ്ചിയൂർ പി.ഒ
തിരുവനന്തപുരം 695035