ഇടുക്കി: ചിന്നക്കനാലിന് സമീപം പാപ്പാത്തിച്ചോലയിൽ ജീപ്പ് അപകടത്തിൽപ്പെട്ടു. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. സംഭവ സമയത്ത് ജീപ്പിൽ ഡ്രൈവറുൾപ്പടെ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. എവർഗ്രീൻ എസ്റ്റേറ്റിലെ തൊഴിലാളികളുമായി പോയ ജീപ്പ് പാപ്പാത്തിച്ചോലയ്ക്ക് സമീപം ഏലംപടിയിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. തൊഴിലാളികളെല്ലാവരും സൂര്യനെല്ലി ഭാഗത്തുനിന്ന് എത്തിയവരായിരുന്നു. 50 അടി താഴ്ചയിലേയ്ക്കായിരുന്നു വാഹനം മറിഞ്ഞത്. അപകടം നടന്ന സ്ഥലത്ത് ആളുകളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ പാപ്പാത്തി ചോലയിൽ നിന്നും ആളുകളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.