ബെംഗളൂരു: ബെംഗളൂരുവിൽ പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർ വെന്തുമരിച്ചു. കടയിലേയ്ക്ക് കൊണ്ടുവന്ന പടക്കം ഇറക്കുന്നതിനിടെയായിരുന്നു അപകടം. കടയുടമയും തൊഴിലാളികളും അപകടത്തിൽപ്പെട്ടു. സമീപത്തുള്ള അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
തീപിടിത്തത്തെ തുടർന്ന് നാല് പേർക്ക് സാരമായി പരിക്കേറ്റു. അഞ്ച് ഫയർ എഞ്ചിനുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.