ആട്ടിയോടിക്കപ്പെട്ടവന്റെ, അഭയാർത്ഥിയുടെ, എല്ലാം നഷ്ടപ്പെട്ടവന്റെ ജീവിതത്തിന്റെ കഥയാണ് ജൂത ചരിത്രം . സമാനതകളില്ലാത്ത ക്രൂരതകളാണ് ചരിത്രത്തില്‍ ജൂതര്‍ക്കു നേരിടേണ്ടിവന്നിട്ടുള്ളത്. മറ്റൊരു സമൂഹവും നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള ഉന്മൂലനങ്ങളും വേട്ടയാടലുകളും അതിജീവിച്ചാണ് അവര്‍ മുന്നോട്ടു നീങ്ങിയത്. ഒരു ദുരന്തചരിത്രത്തിന്റെ ഓര്‍മ്മകളിലേക്കാണ് അത്തരം സംഭവങ്ങള്‍ നമ്മെ എത്തിക്കുന്നത്. ഏതു തരത്തിലുമുള്ള വംശീയമായ അതിക്രമവും മനുഷ്യസംസ്‌കാരത്തിനു` നേരെ കടുത്ത വെല്ലുവിളികള്‍ തന്നെയാണ് ഉയര്‍ത്തുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്ന നാസി ഭീകരത മനുഷ്യരാശിയുടെ ചരിത്രത്തിലെ കണ്ണുനീരാണ് . കുപ്രസിദ്ധമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ വഴി അന്ന് ഉന്മൂലനം ചെയ്യപ്പെട്ടത് ലക്ഷക്കണക്കിനു ജൂതരാണ്. ജൂതര്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ ചരിത്രം അതിനും എത്രയോ നൂറ്റാണ്ടുകള്‍ മുന്‍പ് ആരംഭിച്ചിരുന്നു. അവയിലൊന്നാണ് 1096-ല്‍ ജര്‍മന്‍കാര്‍ നടത്തിയ കിരാതമായ ജൂത കൂട്ടക്കൊല. അതില്‍ നിരവധി പേരാണ് നിഷ്‌കരുണം കൊല ചെയ്യപ്പെട്ടത്. ഈ വിധത്തിലുള്ള നിരവധി ദുരന്തങ്ങള്‍ ജൂതചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ലൈഫ് ഇസ് ബ്യൂട്ടിഫുൾ എന്ന ഒറ്റ സിനിമ മതി ജൂത സമൂഹം നേരിട്ട കാര്യങ്ങൾ മനസ്സിലാക്കൻ
ഇന്ത്യാ മഹാരാജ്യം എങ്ങിനെ ജൂതനെ സ്വീകരിച്ചു..
ലോകം മുഴുവൻ ഇസ്സഹാക്കിന്റെ മക്കളെ വേട്ടയാടിയപ്പോൾ ഈ നാട് മാത്രമാണ് ചെമ്പോല നൽകി ഈ ഭൂമിയുടെ അവകാശികളാക്കി ജൂതരെ ഉൾക്കൊണ്ടത്. കറുത്ത ജൂതൻ എന്ന് ഒരു വർഗ്ഗം തന്നെ കേരളത്തിൽ മാളയിൽ ഉണ്ടായി. ഭാരതത്തിലെ നിരവധി നാട്ടുരാജ്യങ്ങളിൽ ഇസ്രായേലി ജനത അഭയാർത്ഥികളായി എത്തി അവരെ സ്വീകരിക്കുകയും ഭൂമി നൽകുകയും ചെയ്ത ഒരേ ഒരു നാട് ഭാരതമാണ്. അവർക്ക് സിനഗോഗുകൾ നിർമ്മിക്കാൻ അനുമതികൊടുത്തു, ജൂതൻ തന്റെ ആചാരങ്ങൾ വാഗ്ദത്തഭൂമിയിലേതുപോലെ തന്നെ ഈ ഭാരതത്തിലും തുടർന്നു, ആരും മോശയുടെ മക്കളെ ആക്രമിച്ചില്ല.
1948-ൽ ആധുനിക ഇസ്രായേൽ രാഷ്‌ട്രം രൂപീകൃതമായതുമുതൽ ഭൂരിഭാഗം ഇന്ത്യൻ ജൂതന്മാരും ഇസ്രായേലിലേക്ക് തിരികെ പോയി. 70,000-ത്തിലധികം ഇന്ത്യൻ ജൂതന്മാർ ഇപ്പോൾ ഇസ്രായേലിൽ താമസിക്കുന്നു എന്ന് അനൗദ്യോഗിക കണക്ക്. മലബാറും കൊച്ചിയും, മദ്രാസ്സും, ബോംബയുമൊക്കെ ജൂതന്റെ പ്രിയപെട്ടയിടങ്ങളായി മാറി. ലോക യഹൂദ ചരിത്രത്തിൽ ജൂതർ ആക്രമണമില്ലാതെ ജീവിച്ച് ഒരേയൊരു നാട് സനാതന ഭാരതമാണ്.
ഭാരത ഇസ്രായേൽ ബന്ധം
1947-ൽ ഭാരതം പലസ്തീനിലെ യു എൻ വിഭജന പദ്ധതിക്കെതിരെ വോട്ട് ചെയ്തു. 1948-ൽ ഇസ്രായേൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം, ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ രാഷ്‌ട്രത്തെ അംഗീകരിക്കുന്നില്ലെന്ന് ഭാരതം വീണ്ടും വോട്ട് ചെയ്തു, 1950-ൽ മാത്രമാണ് ആ രാജ്യത്തെ അംഗീകരിച്ചത്. മാഡ്രിഡ് സമാധാന സമ്മേളനത്തിനും ശേഷമാണ് ഭാരതം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയത്.1953-ൽ ബോംബെയിൽ കോൺസുലേറ്റ് തുറക്കാൻ അനുവദിച്ചു. ജൂത രാഷ്‌ട്രവുമായി സമ്പൂർണ്ണ നയതന്ത്രബന്ധം പുലർത്താൻ അന്നത്തെ സർക്കാർ താൽപ്പര്യം കാണിച്ചില്ല. അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഇസ്രായേലുമായുള്ള നല്ല ബന്ധത്തിന് തടസ്സമായിരുന്നു.
എന്നിരുന്നാലും രഹസ്യമായ രീതിയിൽ സൈനിക സഹായത്തിനായി അന്നത്തെ ഭാരത സർക്കാർ ഇസ്രായേലിനെ ആശ്രയിച്ചിരുന്നു . ഇസ്രായേൽ ഇന്ത്യയ്‌ക്ക് നിർണായകമായ സൈനിക സഹായങ്ങൽ നൽകി, 1962 ലെ ചൈന യുദ്ധം തുടങ്ങി, 1965ലും 1971ലും പാക്കിസ്ഥാനുമായുള്ള യുദ്ധത്തിലും കാർഗ്ഗിൽ യുദ്ധത്തിലും, ഇന്ത്യയെ സഹായിക്കാൻ ഇസ്രായേലും എത്തിയിരുന്നു.
മോദി സർക്കാർ /ഇസ്രായേൽ ബന്ധം
ഇന്ന് ഭാരതം- ഇസ്രായേൽ ബന്ധം അതി ശക്തമാണ് . മോദിസർക്കാർ പിന്തുടരുന്ന വിദേശനയം ഭീകരതക്കെതിരാണ്. 2015-ലും 2016-ലും, ഗാസ പ്രതിസന്ധിയിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഇസ്രായേലിനെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ന് ഇസ്രായേൽ ജനത നേരിടുന്ന തീവ്രവാദ ആക്രമണങ്ങളെ ഭാരതം ശക്തമായി അപലപിക്കുന്നു ഒപ്പം ഇസ്രായേൽ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പ്രതിരോധമേഖലയിലെ സഹകരണം
ഇന്ന് ഭാരതത്തിന്റെ പ്രതിരോധമേഖലയിലെ സുപ്രധാന പങ്കാളിയാണ് ഇസ്രായേൽ. പ്രതിരോധ വ്യാപാരത്തിൽ 40% അധികം ഇസ്രായേലുമായാണ് നടക്കുന്നത്.
പ്രതിരോധ മേഖല
2014 നവംബർ 10-ന് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് സംയുക്തമായി വികസിപ്പിച്ച ഇന്ത്യ-ഇസ്രായേൽ ബരാക് 8 വ്യോമ, നാവിക പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രാലയവും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും ചേർന്നാണ് മിസൈൽ പരീക്ഷണം നടത്തിയത്. നിരീക്ഷണത്തിനും സൈനിക ആവശ്യങ്ങൾക്കുമായി ഇസ്രായേൽ നിർമ്മിത ആളില്ലാ ഡ്രോണുകൾ ഇന്ത്യ ഇന്ന് ഉപയോഗിക്കുന്നു.
ഇന്ത്യൻ കമ്പനിയായ റിലയൻസ് ഡിഫൻസും ഇസ്രായേൽ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും 2016 മാർച്ച് 30-ന് ഡിഫെക്‌സ്‌പോ ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ സഹകരണ കരാറിൽ ഒപ്പുവച്ചു. 2017 ഫെബ്രുവരിയിൽ ഇന്ത്യൻ നാവികസേന ഇസ്രായേൽ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് അണ്ടർ വാട്ടർ ഹാർബർ ഡിഫൻസ് ആൻഡ് സർവൈലൻസ് സിസ്റ്റം (IUHDSS) ആരംഭിച്ചു. .
ഇസ്രായേലി റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് വികസിപ്പിച്ച 8,356 സ്പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും 321 മിസൈൽ ലോഞ്ചറുകളും വാങ്ങാൻ 2014 ഒക്ടോബറിൽ ഇന്ത്യയും ഇസ്രായേലും ഇന്ത്യയുമായി ഒരു കരാറിലെത്തി. . 2017 ഏപ്രിലിൽ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ) ഇന്ത്യയുടെ കരസേനയുമായും നാവികസേനയുമായും 2 ബില്യൺ ഡോളറിന് മുകളിലുള്ള നൂതന വ്യോമ പ്രതിരോധ സംവിധാനം നൽകുന്നതിന് കരാർ ഒപ്പിട്ടു. ഇസ്രായേലിന്റെ എക്കാലത്തെയും വലിയ പ്രതിരോധ ഇടപാടെന്നാണ് ഐഎഐ ഈ കരാറിനെ വിശേഷിപ്പിച്ചത്.
2017 മെയ് 10 ന് ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഹൈഫ തുറമുഖത്ത് ഡോക്ക് ചെയ്ത് ഇസ്രായേലി നാവികസേനയുമായി നാവിക പരിശീലനത്തിൽ പങ്കെടുത്തു, ആക്രമിക്കാനും ബോംബുകളും മയക്കുമരുന്നുകളും മണം പിടിക്കാനും കുറ്റവാളികളെ കണ്ടെത്താനും പരിശീലനം നേടിയ 30 നായകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെക്യൂരിറ്റി സർവീസിലേക്ക് 2017-ൽ ഇസ്രായേലിൽ നിന്ന് കൊണ്ടുവന്നു.
ഭാരത സൈന്യം 2017 ഓഗസ്റ്റിൽ പാകിസ്ഥാൻ അതിർത്തിയിൽ ഇസ്രായേൽ വികസിപ്പിച്ച സമഗ്ര സംയോജിത ബോർഡർ മാനേജ്മെന്റ് സിസ്റ്റം (CIBMS) വിന്യസിച്ചു. വേലി സെൻസറുകളും സുരക്ഷാ ക്യാമറകളും ഉപയോഗിച്ച് നിരീക്ഷിക്കുകയും അതിർത്തി ലംഘനം സംഭവിക്കുമ്പോൾ അത് പട്ടാളത്തെ അറിയിക്കുകയും ചെയ്യും. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുമായുള്ള 6,300 കിലോമീറ്റർ അതിർത്തികൾ ഇസ്രായേൽ സ്മാർട്ട് വേലി ഉപയോഗിച്ച് അടയ്‌ക്കാനുള്ള പദ്ധതികൾ ഭാരതം നടപ്പിലക്കുന്നു.
കാർഷിക മേഖലയിൽ ഇസ്രായേൽ സഹായത്തോടെ ഇന്ത്യയിൽ 40 കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഭാരതത്തിലെ കർഷകർക്ക് ഇസ്രയേൽ പരിശീലനം നൽകുന്നു. കേരളത്തിൽ നിന്നും കർഷകർ അതിൽ പങ്കെടുത്തിരുന്നു. പരിസ്ഥിതി വിഷയങൾ ശുദ്ധജല സംരക്ഷണം ബഹിരാകാശ പദ്ധതികളിൾ , മെയ്‌ക്കിംഗ് ഇന്ത്യ തുടങ്ങി അനവധി മേഖലകളിൽ ഇന്ന് ഭാരതവും ഇസ്രായേലും ഒരുമിച്ച് പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ഇസ്രായേൽ ഭാരതത്തിന് നൽകിയ സഹായങ്ങൾ വിലമതിക്കാനാകാത്തതാണ്.
ദേശീയബോധം, സമർപ്പണം, രാജ്യസ്നേഹം, സ്ംസ്കാരം തുടങ്ങിയ കാര്യങ്ങളിൽ രണ്ട് രാഷ്‌ട്രങ്ങളിലെ ജനതക്കും ഒരേ സ്വഭാമാണ്.2021 ഒക്ടോബറിൽ ഇസ്രായേൽ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ പറഞ്ഞത് , “ഒരുപക്ഷേ ഞങ്ങളുടെ ഏറ്റവും വിശ്വസനീയവും നൂതനവുമായ പങ്കാളിയായി”ഇന്ത്യ ഇസ്രായേലിനെ കണക്കാക്കുന്നു. എന്നാണ്.
എന്നാൽ ഇന്ത്യൻ ഇടതുപക്ഷവും ജിഹാദി സ്ംഘടനകളും മോദി സർക്കാറിന്റെ ഈ നയത്തിനെതിരാണ്. ഹമാസ് ഒരു തീവ്രവാദി സംഘടനയാണ് എന്നെഴുതാൻ കേരളത്തിലെ മാധ്യമങ്ങൾ മറക്കുന്നു. പാവപ്പെട്ട ഇസ്രായേലി ജനതക്ക് നേരെ നടന്ന തീവ്രവാദ ആക്രമണങ്ങളെ തള്ളി പറയാൻ കമ്യൂണിസ്റ്റുകൾക്കാകുന്നില്ല. ജിഹാദിനെതിരെ ശക്തമായ നടപടിയാണ് വേണ്ടത്.
ഭാരതം ഇസ്രായേലി ജനതക്കൊപ്പമാണ്. നാം ഭാരതീയരും ഇസ്രായേലി ജതയും നേരിടുന്നത് ഒരേ മതതീവ്രവാദത്തെയാണ്. അതിർത്തികടന്നെത്തുന്ന ഇസ്ലാമിക തീവ്രവാദം അത് മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാണ്. ഓരോ ഇസ്രായേലിയും വാഗ്ദത്ത ഭൂമിക്കായ് മരിക്കാൻ തയ്യാറാണ്, നിലനിൽപിനായുള്ള പോരാട്ടമാണ് അവിടെ നടക്കുന്നത്. ഈ പോരാട്ടത്തിൽ അവർ പരാജയപ്പെട്ടാൽ വീണ്ടും അഭയാർത്ഥികളായി ലോകം മുഴുവൻ അലയേണ്ടിവരും അവർ. അവർക്കൊപ്പം നിൽക്കുക എന്ന് നമ്മുടെ കടമയാണ്. ആ ജനതയുടെ പോരാട്ടം അത് നമുക്ക് മാതൃകയാണ്.
ഇന്നവർ ആക്രമിക്കുന്നത് ഇസ്രയേലിനെ ആണെങ്കിൽ നാളെ ഭാരത്തെയാണ് അവർ ലക്ഷ്യമിടുക. മതരാജ്യ സ്ഥപനത്തിനായ് നിഷ്കങ്കരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഈ ഭീകരതക്കെതിരെ നമുക്കൊരുമിക്കാം.
എഴുതിയത്: വിപിൻ കൂടിയേടത്ത്
ഫോൺ: 9447540901