ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്ര ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയിരക്കണക്കിന് ഭക്തർക്കൊപ്പമാണ് യോഗി ക്ഷേത്ര ദർശനം നടത്തിയത്. തെഹ്രിയിൽ നടന്ന സെൻട്രൽ റീജിയണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഉത്തരാഖണ്ഡിൽ എത്തിയതായിരുന്നു അദ്ദേഹം.
ബദരീനാഥിലെ സുന്ദർനാഥ് ഗുഹാക്ഷേത്രത്തിലും യോഗി ദർശനം നടത്തി. ബദരീനാഥ് ധാമിലെ ശയൻ ആരതിയിലും പ്രത്യേക പൂജയിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം ഇന്ത്യ, ടിബറ്റ് അതിർത്തിയിലെ മന പാസ് സന്ദർശിക്കുകയും സൈനികരുമായി സംവദിക്കുകയും ചെയ്തു.
സെൻട്രൽ സോണൽ കൗൺസിലിന്റെ 24-ാമത് യോഗത്തിലും മുഖ്യമന്ത്രി യോഗി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.