ചത്തീസ്ഗഡ്: ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. യശ്പാൽ ഘായ് (70), രുചി ഘായ് (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്.പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതോടെ വീടിന് തീ പിടിക്കുകയായിരുന്നു. വാതക ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.