അങ്ങനെ ഒളിമ്പിക്‌സിൽ ക്രിക്കറ്റും ;  ചർച്ചകൾക്കൊടുവിൽ ധാരണയായി

Published by
Janam Web Desk

ലൊസാനെ: ഒളിംപിക്സ് മത്സരയിനമായി ക്രിക്കറ്റും. 2028 ലോസ് ആഞ്ചലസ് ഒളിംപിക്സിലാണ് മത്സരയിനമായി ക്രിക്കറ്റിനെയും ഉൾപ്പെടുത്തിയത്. അന്താരാഷ്‌ട്ര ഒളിംപിക്സ്  കമ്മിറ്റിയും 2028 ഒളിമ്പിക്‌സ് ഗെയിംസ് സംഘാടക സമിതിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധാരണയായത്.

ക്രിക്കറ്റിൽ ടി20 ഫോർമാറ്റിൽ പുരുഷ – വനിതാ മത്സരങ്ങൾ നടക്കും. ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ്ബോൾ എന്നീ കായികയിനങ്ങളും പുതിയതായി ഉൾപ്പെടുത്തും. ഞായാറാഴ്ച മുംബൈയിൽ തുടങ്ങുന്ന ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റിയുടെ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

2018ൽ ഐസിസി ആരാധകർക്കിടയിൽ ടി20 ഒളിംപിക്സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത 87 ശതമാനം ആളുകളും ഇതിനെ പിന്തുണച്ചിരുന്നു. 2024ലെ പാരീസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരയിനമല്ല.

Share
Leave a Comment