വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന; ഗാസയിലെ പുനരധിവാസത്തിന് ലോകം നൽകുന്ന പണം ഉപയോഗിക്കുന്നത് ഭീകരത വളർത്താൻ; ഹമാസിനെ ഭൂലോകത്ത് നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചു; യുഎൻ സ്ഥിരം പ്രതിനിധി
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന; ഗാസയിലെ പുനരധിവാസത്തിന് ലോകം നൽകുന്ന പണം ഉപയോഗിക്കുന്നത് ഭീകരത വളർത്താൻ; ഹമാസിനെ ഭൂലോകത്ത് നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചു; യുഎൻ സ്ഥിരം പ്രതിനിധി

Janam Web Desk by Janam Web Desk
Oct 10, 2023, 08:46 am IST
FacebookTwitterWhatsAppTelegram

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. ഐഎസ്, അൽ-ഖ്വയ്ദ പോലെയുള്ള ഭീകര സംഘടന തന്നെയാണ് ഹമാസും. ജൂതരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും എർദാൻ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അവർ ചർച്ചകളിൽ വിശ്വാസം അർപ്പിക്കുന്നില്ലെന്നും യഹൂദ രാഷ്‌ട്രത്തിന്റെ സമ്പൂർണ ഉന്മൂലനം മാത്രമാണ് ഹമാസിനെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ജൂതനെ കണ്ടാൽ ഉടൻ അവനെ കശാപ്പ് ചെയ്യണമെന്നാണ് ഹമാസിന്റെ നിയമാവലിയിൽ പറയുന്നത്. ജൂതരെ മുഴുവൻ കൊന്നൊടുക്കാതെ അന്തിമവിധിയുടെ ദിനം വരില്ലെന്നാണ് ഹമാസ് ഭീകരർ വിശ്വസിക്കുന്നത്. അവർ എന്നെയും എന്റെ കുട്ടികളായും എന്റെ ജനങ്ങളെയും എന്റെ രാജ്യത്തെയും ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ചവരാണ്. ഞങ്ങളിലെ അവസാനത്തെ ആളിനെയും കൊല്ലും വരെ അവർ നിർത്തില്ലെന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു.

ഇന്ന് ലോകരാജ്യങ്ങൾ ഞങ്ങൾക്കൊപ്പമാണെങ്കിലും നാളെ എന്തായിരിക്കുമെന്ന് അറിയില്ല. ഞങ്ങളുടെ രാജ്യം നേരിട്ട കൊടും ക്രൂരതകൾ മറക്കാൻ ഞങ്ങൾ ലോകത്തെ അനുവദിക്കുകയുമില്ല. ഗാസയിൽ നിന്ന് ഇസ്രായേൽ ഏകപക്ഷീയമായി പിന്മാറിയതിന് പിന്നാലെ ഹമാസ് അധികാരത്തിൽ വന്ന ശേഷം, കഴിഞ്ഞ 17 വർഷമായി ലോകം ഈ പിശാചുക്കളായ ഭീകരരെ ന്യായീകരിക്കാനുള്ള ശ്രമത്തിലായിരുന്നു.

ഗാസയിലെ പുനരധിവാസത്തിന് ലോകം നൽകുന്ന പണം അവർ ഭീകരതയെ വളർത്താനാണ് ഉപയോഗിക്കുന്നത്. ഈ പണം വിദ്യാലയങ്ങളും ആശുപത്രികളും നിർമ്മിക്കാനല്ല അവർ ഉപയോഗിക്കുന്നത്, മറിച്ച് ഭീകരത വളർത്താനാണ്. ഗാസയുടെ ഓരോ ഇഞ്ചും യുദ്ധത്തിനുള്ള യന്ത്രങ്ങളാണ്. നൽകുന്ന പണം റോക്കറ്റ് ലോഞ്ച് പാഡുകൾ നിർമ്മിക്കാനും മിസൈലുകൾ നിർമ്മിക്കാനും ഭീകര പ്രവർത്തനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്.

ഹമാസ് എന്ന ഭീകരസംഘടനയെ ഭൂലോകത്ത് നിന്ന് തുടച്ച് നീക്കേണ്ട കാലം അതിക്രമിച്ചു. ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ലോകരാജ്യങ്ങൾ ഇസ്രായേലിന് പിന്തുണ നൽകണം. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിൽ ഇസ്രായേലുണ്ടാകും. തോറ്റാൽ ലോകം ഒന്നടങ്കം അതിന് കനത്ത വില നൽകേണ്ടിവരുമെന്നും ഐക്യരാഷ്‌ട്ര സഭ സ്ഥിരം പ്രതിനിധി പറഞ്ഞു.

Tags: united nationsHamasal-QaedaPermanent Representative of IsrealGilad ErdanISIS
ShareTweetSendShare

More News from this section

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies