ഇന്ത്യൻ സിനിമയുടെ ഇതിഹാസം എസ് എസ് രാജമൗലിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാം ചരണും ജൂനിയർ എൻടിആറും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്ത്യൻ സിനിമയുടെ ഇതിഹാസം എസ് എസ് രാജമൗലിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാം ചരണും ജൂനിയർ എൻടിആറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 09:39 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമയിൽ ഇതിഹാസം സൃഷ്ടിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ആർആർആർ, ബാഹുബലി തുടങ്ങിയ വലിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകന്റെ ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയെ ലോകമാസകലം എത്തിച്ച പ്രിയ സംവിധായകൻ എസ് എസ് രാജമൗലി തന്റെ 50-ാം ജന്മദിനം ആഘോഷിക്കുമ്പോൾ സിനിമാ ലോകം അദ്ദേഹത്തിന് ആശംസകൾ നേരുകയാണ്. ആർആർആർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും സംവിധായകന് ആശംസകൾ അറിയിച്ചു.

ആർആർആർ-ന്റെ ലൊക്കേഷനിൽ നിന്നെടുത്ത ഫോട്ടോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് അജയ് ദേവ്ഗൺ ആശംസയറിച്ചത്. “ജന്മദിനാശംസകൾ, രാജമൗലി സർ! ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പർശിക്കുന്ന മാസ്റ്റർപീസുകൾ സൃഷ്ടിക്കുന്നത് തുടരുക.” എന്നാണ് താരം കുറിച്ചത്.

സമൂഹമാദ്ധ്യമത്തിലൂടെ ആർആർആർ ലൊക്കേഷനിൽ നിന്നും രാജമൗലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാം ചരണും ജൂനിയർ എൻടിആറും ആശംസ നേർന്നത്. “നിങ്ങൾക്കൊപ്പമുള്ള എന്റെ നിമിഷങ്ങൾ ശരിക്കും ആരാധിക്കുന്നു. ജന്മദിനാശംസകൾ. എന്നാണ് രാം ചരൺ കുറിച്ചത്.

ആർആർആർ-ന്റെ ഔദ്യോ​ഗിക എക്സ് പേജിലും രാജമൗലിക്ക് ആശംസ അറിയിച്ചിട്ടുണ്ട്. “സംവിധായകൻ രാജമൗലിക്ക് ജന്മദിനാശംസകൾ നേരുന്നു” എന്നാണ് കുറിച്ചിരിക്കുന്നത്. ആർആർആർ ലൊക്കേഷനിലെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്.

ഇനി കാത്തിരിക്കുന്നത് മെയ്ഡ് ഇൻ ഇന്ത്യക്കു വേണ്ടിയാണ്. ആർആർആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റർപീസുമായി എസ്എസ് രാജമൗലി എത്തുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതമാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം കൊണ്ടുവരുമ്പോൾ സംവിധായകനായല്ല നിർമ്മാതാവിന്റെ കുപ്പായമണിയുകയാണ് എസ് എസ് രാജമൗലി. ദേശീയ പുരസ്‌കാര ജേതാവ് നിതിൻ കാക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്തയും ചേർന്നാണ് ബയോപിക് നിർമ്മിക്കുന്നത്.

ആർആർആർ, ബാഹുബലി തുടങ്ങിയ വലിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് രാജമൗലി. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ സിനിമയുടെ ഉദയവും പിന്നിട്ട പടവുകളും ചിത്രം വരച്ചുകാട്ടും. വലിയ ക്യാൻവാസിൽ ഇതിഹാസ സമാനമായാണ് ചിത്രം പുറത്തിറങ്ങുക.

അതേസമയം പ്രഭാസിന്റെ കൽക്കി 2898 എഡിയിൽ രാജമൗലി ഒരു അതിഥി വേഷം ചെയ്യാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. മുമ്പ് ബാഹുബലിയുടെ ആദ്യഭാഗത്തിൽ രാജമൗലി ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. മാത്രമല്ല, അദ്ദേഹം കുറച്ച് പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ‘കൽക്കി 2898 എഡി’യിലെ രാജമൗലിയുടെ അതിഥി വേഷം സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

 

Tags: ss rajamouliJr NTRActorsam CharanRRR director
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies