ബ്രസ്സൽസ്: ഇസ്രായേൽ-ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ ടെസ്‌ല മേധാവി ഇലോൺ മസ്‌കിന് യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണർ തിയറി ബ്രെട്ടന്റെ താക്കീത്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ തെറ്റായ വിവരങ്ങളും വിദ്വേഷ പോസ്റ്റുകളും പങ്കുവെക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ചായിരുന്നു മുന്നറിയിപ്പ് നൽകിയത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ എക്‌സിലൂടെ നിയമവിരുദ്ധമായ വിവരങ്ങൾ പങ്കുവെച്ചതിനു ശേഷം ജനങ്ങൾക്കിടയിൽ ആശങ്കകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഇതിന് 24 മണിക്കൂറിനുള്ളിൽ മസ്‌ക് മറുപടി നൽകണമെന്നും ഇതിനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും തിയറി മുന്നറിയിപ്പ് നൽകി.
അതേസമയം ഭീകരവാദത്തെ അനുകൂലിച്ച് എക്സിലൂടെ പ്രചരിക്കുന്ന പ്രസ്താവനകൾക്ക് 24 മണിക്കൂറിനുള്ളിൽ ഇലോൺ മസ്‌ക് മറുപടി നൽകിയില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞുനിയമവിരുദ്ധ പ്രസ്താവനകൾ പങ്കുവയ്‌ക്കുന്നവരെ കണ്ടെത്തി കൃത്യമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും തിയറി ആവശ്യപ്പെട്ടു.
അതേസമയം മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്ന നിയമലംഘനങ്ങൾ പരിശോധിക്കുമെന്നും തന്റെ പ്ലാറ്റ്‌ഫോം സുതാര്യമാണെന്നുമായിരുന്നു ഇലോൺ മസ്‌കിന്റെ പ്രതികരണം.















