ഒരു കൊതുക് എത്ര തവണ കടിക്കും; ആരെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിക്കും; പെൺകൊതുകിന്റെ പ്രത്യേകതകൾ എന്തെല്ലാം; അറിയാം..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കൊതുക് എത്ര തവണ കടിക്കും; ആരെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിക്കും; പെൺകൊതുകിന്റെ പ്രത്യേകതകൾ എന്തെല്ലാം; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 04:36 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ഉറക്കംകെടുത്തുന്ന പ്രാണികളാണ് കൊതുകുകൾ. കൊതുകുകടിയേൽക്കാത്തവർ ആരും തന്നെ കണില്ല. നല്ല ഉറക്കത്തിൽ ആ മൂളൽ കേട്ടാൽ തന്നെ പാതി ഉറക്കം പോകും, അപ്പോൾ കടിക്കുകയും കൂടി ചെയ്താലെത്തെ അവസ്ഥ പറയണോ…

തണുപ്പും ചൂടും അടക്കമുള്ള എല്ലാ കാലാവസ്ഥയിലും ജീവിക്കാൻ സാധിക്കുന്ന പ്രാണി വർഗമാണ് കൊതുകുകൾ അതിനാൽ തന്നെ കൊതുകുകൾ ഏത് സാഹചര്യത്തിലും വളരും. കൊതുകുകടിയെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ അറിയാം.

1. പെൺകൊതുകുകൾ മാത്രമേ മനുഷ്യനെ കടിക്കൂ…

പ്രായപൂർത്തിയായ പെൺകൊതുകുകളും ആൺ കൊതുകുകളും സസ്യങ്ങളുടെ തേനാണ് അധികവും ആഹാരമാക്കുന്നത്. എന്നാൽ പെൺകൊതുകുകളാണ് മനുഷ്യനെ കടിക്കുന്നത്. മനുഷ്യരക്തത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഇരുമ്പും പെൺകൊതുകുകൾക്ക് മുട്ട ഉൽപ്പാദിപ്പിക്കാനും വികസിപ്പിക്കാനും ആവശ്യമാണ്. അതേസമയം, ആൺകൊതുകുകൾ പൂക്കളുടെ തേനിനെ മാത്രമാണ് അധികവും ആശ്രയിക്കുന്നത്.

2. വ്യത്യസ്ത ഇനം കൊതുകുകൾ വ്യത്യസ്ത സമയത്താണ് കടിക്കുന്നത്…

സന്ധ്യാസമയത്താണ് കൊതുകുകൾ കൂടുതൽ എത്തുന്നതെന്നാണ് നമ്മുടെ ധാരണ എന്നാൽ കൊതുകുകടി പല ഘടകങ്ങളെയും ആശ്രയിച്ചാണ്. ഒരോ കൊതുക് ഇനവും വ്യത്യസ്ത സമയത്താണ് കടിക്കുന്നത്.

മാരകമായ രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക വൈറസ് എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകൾ അതിരാവിലെ സൂര്യോദയത്തിന് 1-2 മണിക്കൂർ കഴിഞ്ഞും സൂര്യാസ്തമയത്തിന് മുമ്പ് വൈകുന്നേരം 2 മുതൽ 3 മണിക്കൂർ വരെയും സജീവമാകും.

മലേറിയ വാഹകരായ അനോഫിലിസ് കൊതുകുകൾ രാത്രിയിലും ഇടയ്‌ക്ക് അതിരാവിലെയുമാണ് സജീവമാകുന്നത്. എന്നാൽ ക്യൂലക്സ് കൊതുകുകൾ അധികവും അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെയാണ് സജീവമാകുന്നത്.

3. കൊതുകു കടിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്…

കൊതുകുകൾ നിങ്ങളെ കടിക്കുമ്പോൾ ഞങ്ങൾക്ക് ഒന്നും തോന്നാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ… ഒരു പെൺകൊതുക് നമ്മെ കടിക്കുമ്പോൾ, അവർ അതിന്റെ ഉമിനീർ നമ്മുടെ ചർമ്മത്തിലേക്ക് കുത്തിവയ്‌ക്കുന്നു. കൊതുക് ഉമിനീർ ഒരു ആൻറിഓകോഗുലന്റായി പ്രവർത്തിക്കും. രക്തം കട്ടപിടിക്കുന്നത് തടയാൻ ഇത് സഹായിക്കും.

4. ഒരു കൊതുക് എത്ര തവണ കടിക്കും…

കൊതുകുകടിയുടെ എണ്ണത്തിന് പരിധിയില്ല. ഒരു പെൺ കൊതുകിന് ഒന്നിലധികം തവണ കടിക്കാൻ കഴിയും. രക്തം മതിയാക്കുന്നവരെ ഇത് തുടരും. കൊതുക് കടിക്കുമ്പോൾ നാം അനങ്ങിയാൽ രക്തം ലഭിക്കുന്നതിനും മുട്ടകൾ വികസിപ്പിക്കുന്നതിനും ഇത് തടസ്സമാകും. ഈ സ്ഥിതിയിൽ ആവശ്യമായ രക്തം ലഭിക്കുന്നതിന് മറ്റൊരു ശരീരം കണ്ടെത്തും.

5. കൊതുകുകൾ കൂടുതൽ കടിക്കുന്നത് ആരെ…

കാർബൺ ഡൈ ഓക്സൈഡ്, ശരീരതാപം, ശരീര ഗന്ധം, ഈർപ്പം, വിഷ്വൽ സൂചകങ്ങൾ എന്നിവയാണ് കൊതുകിനെ മനുഷ്യരിലേക്ക് ആകർഷിക്കുന്ന പ്രത്യേക ഘടകങ്ങൾ. എന്നാൽ മനുഷ്യരെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക കാരണങ്ങളില്ല. എന്നാൽ ചിലരെ കൊതുകുകളെ കൂടുതൽ കടിക്കും. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നവർ, വ്യായാമത്തിന് ശേഷം ശരീരം വിയർത്തിരിക്കുന്നവർ എന്നിവരിലേക്ക് കൊതുകുകൾ ആകർഷിക്കപ്പെടും. ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന ആളുകളിലേക്കും കൊതുകുകൾ കൂടുതൽ ആകർഷിക്കും.

Tags: mosquitomosquito biteSUB
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies