5,000 വർഷം പഴക്കമുള്ള നൂറുകണക്കിന് വീഞ്ഞ് കുപ്പികൾ കണ്ടെത്തി! യാതൊരു വിധ കേടുപാടുകളും ഇല്ലെന്ന് ഗവേഷകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

5,000 വർഷം പഴക്കമുള്ള നൂറുകണക്കിന് വീഞ്ഞ് കുപ്പികൾ കണ്ടെത്തി! യാതൊരു വിധ കേടുപാടുകളും ഇല്ലെന്ന് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 10:16 pm IST
Facebook
Twitter
WhatsAppTelegram

പുരാതന ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തിൽ നിന്ന് 5,000 വർഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി. വിയന്ന സർവകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് അതിപുരാതനമായ വൈൻ ജാറുകൾ കണ്ടെടുത്തത്. ബിസി 3000 കാലഘട്ടത്തിൽ ജീവിച്ചിരുന്ന, ഈജിപ്തിന്റെ ആദ്യ സ്ത്രീ ഭരണാധികാരിയായ മെർനീത്ത് രാജ്ഞിയുടെ ശവകുടീരത്തിലാണ് പ്രമുഖ ഗവേഷകയായ ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ-ഓസ്ട്രിയൻ സംഘം വൻ വീഞ്ഞ് ശേഖരം കണ്ടെത്തിയത്. നൈൽ നദിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള അപ്പർ ഈജിപ്തിലാണ് വൈൻ ജാറുകൾ കണ്ടെത്തിയത്.

സ്വന്തമായി രാജകീയ ശവകൂടീരം ഉണ്ടായിരുന്ന ഏക സ്ത്രീയായിരുന്നു മെർനീത്ത് രാജ്ഞി. ഈജിപ്തിലെ അബിഡോസിലാണ് ഈ ശവകൂടീരമുള്ളത്. ഈജ്പിതിന്റെ ആദ്യത്തെ സ്ത്രീ ഫറോവയായി കണക്കാപ്പെടുന്ന സ്ത്രീയാണ് ഇവർ. വൈൻ ജാറുകൾക്കൊപ്പം ചരിത്രപ്രധാനമായ മറ്റ് പല വസ്തുക്കളും രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചരിത്രത്തിലേക്കുള്ള കൂടുതൽ കണ്ടെത്തലുകളാകും  വൈൻ ജാറുകൾ വഴി പുറംലോകം അറിയാൻ പോകുന്നതെന്ന് ഗവേഷകസംഘം പറഞ്ഞു.

നൂറുകണക്കിന് വലിയ വൈൻ ജാറുകളാണ് ശവകൂടീരത്തിൽ നിന്ന് ലഭിച്ചതെന്നും ഇവയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം. ട്രഷറി പോലെയുള്ള സ്ഥാപനങ്ങളുടെ മുദ്ര പതിപ്പിച്ചവയാണ് അവയിൽ പലതും. അവയിൽ നിന്നാണ് മെർനീത്ത് രാജ്ഞിയുടേതാണ് ശവകൂടീരമെന്ന് മനസിലായതെന്ന് ഗവേഷകസംഘം പറഞ്ഞു. രാജ്ഞിയുടെ ശവകുടീര സമുച്ചയത്തിൽ സേവകരുടെയും പരിവാരങ്ങളുടെയും ശവകൂടീരങ്ങളും ഉൾപ്പെടുന്നു. മെരിനീത്ത് രാജ്ഞിക്ക് പുറമേ 41 പേരുടെ ശവകൂടീരമാണ് അബിഡോസ് മരുഭൂമിയിലുള്ളത്. മൺ ഇഷ്ടിക, കളിമണ്ണ്, മരം എന്നിവ കൊണ്ടാണ് ശവകൂടീരം നിർമ്മിച്ചിരിക്കുന്നത്. മെർനീത്ത് രാജ്ഞിയെ കുറിച്ച് ചരിത്രത്തിൽ അധികം പരാമർശങ്ങൾ ഇല്ല. എന്നാൽ കണ്ടെടുത്ത പുരാവസ്തുക്കൾ അവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയേക്കുമെന്നാണ് സൂചന.

Tags: Old WineEgyptian QueenQueen Meret-NeithAbydos
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies