ന്യൂഡൽഹി: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകനായ ഐഷോ സ്പീഡ് ഇന്ത്യയിലെത്തി. ഏകദിന ലോകപ്പിൽ പങ്കെടുന്ന ഇന്ത്യൻ ടീമിനും പ്രിയതാരം വിരാട് കോഹ്ലിയെയും പിന്തുണക്കാനായാണ് സ്പീഡ് ഇന്ത്യയിലെത്തിയത്. ഒക്ടോബർ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- പാക് മത്സരം കാണാൻ സപീഡുമുണ്ടാകും.
യൂട്യൂബിലെ ഏറ്റവും വലിയ ലൈവ് സ്ട്രീമറുകളിൽ ഒരാളാണ് സ്പീഡ്. അഹമ്മദാബാദിൽ വിരാട് കോഹ്ലിയുടെ ജേഴ്‌സി ധരിച്ചെത്തിയ സ്പീഡിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും സ്പീഡ് ടീം ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയ 209 റൺസിന് തോൽപ്പിച്ച് ഇന്ത്യ എല്ലാ ഐസിസി കിരീടങ്ങളും നേടിയ ഏക ടീമായി മാറുകയും ചെയ്തു.