പാശ്ചാത്യരാജ്യങ്ങൾക്ക് ഉള്ളതുപോലെ മികച്ച ബന്ധമാണ് ഇന്ത്യയ്‌ക്ക് ഇസ്രായേലുമായുള്ളത്. ചരിത്രപരമായും സൈനികപരമായും വ്യാപാരപരമായും ഈ ബന്ധം ഇരു രാജ്യങ്ങൾക്കും വളരെ നിർണായകമാണ്. ഇന്ത്യ ആയുധങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇസ്രായേൽ. ഇസ്രായേൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ കൈമാറുന്ന രാജ്യം, അത് ഇന്ത്യയും. 1948 ൽ ഇസ്രായേൽ രൂപീക്രിതമായെങ്കിലും ഇന്ത്യയുമായി നയതന്ത്ര ബന്ധം പൂർണതോതിൽ ആരംഭിക്കുന്നത് 1992 ൽ മാത്രമാണ്. 2014 മുതൽ അത് ശക്തമായി.
1948 ൽ രൂപീകരിച്ചെങ്കിലും ഐക്യരാഷ്‌ട്ര സഭ അംഗത്വത്തിനായി ഒരു വർഷത്തോളം ജൂത രാഷ്‌ട്രത്തിന് കാത്തിരിക്കേണ്ടിവന്നു. ആരംഭത്തിൽ പാശ്ചാത്യ രാജ്യങ്ങൾ മാത്രമേ ഇസ്രായേലിനെ ഒരു രാഷ്‌ട്രമായി അംഗീകരിച്ചിരുന്നുള്ളു. ഇന്ന് ഐക്യരാഷ്‌ട്രസഭയിൽ അംഗത്വമുള്ള 164 രാജ്യങ്ങളുമായി ഇസ്രായേലിന് നയതന്ത്രബന്ധമുണ്ട്. എന്നാൽ ഇക്കാലത്തും ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കാത്ത ചില രാജ്യങ്ങളുണ്ട്.
അൾജീരിയ, കൊമോറോസ്, ജിബൂട്ടി, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, മൗറിറ്റാനിയ, ഒമാൻ, ഖത്തർ, സൗദിഅറേബ്യ, സൊമാലിയ, സിറിയ, ടുണീഷ്യ, യെമൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബ്രൂണൈ, ഇന്തോനേഷ്യ, ഇറാൻ, മലേഷ്യ, മാലിദ്വീപ്, മാലി, നൈജർ, പാകിസ്താൻ,ക്യൂബ ഉത്തര കൊറിയ, വെനസ്വേല എന്നിവയാണ് ഇസ്രായേലുമായ നയതന്ത്ര ബന്ധം സ്ഥാപിക്കാത്ത രാജ്യങ്ങൾ. ഇതിൽ ക്യൂബ, ഉത്തരകൊറിയ, വെനസ്വേല എന്നിവയാണ് ഇതിൽ ഇസ്ലാമിക രാജ്യമല്ലാത്ത രാജ്യങ്ങൾ.
എന്നാൽ ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായി സഹകരിക്കുന്നുണ്ട്. ജോർദാൻ, ഈജിപ്ത്, യുഎഇ, എന്നിവയാണ് ഇസ്രായേലുമായി സഹകരിക്കുന്ന അറബ് രാജ്യങ്ങൾ.