കൊറോണ കാലത്ത് സിനിമ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ചത്. പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. പല കാരണങ്ങാളാൽ തിയറ്ററിൽ എത്തി സിനിമകൾ കാണാൻ സാധിക്കാത്തവർക്ക് പുത്തൻ സിനിമകൾ കാണാനുള്ള അവസരം കൂടിയാണ് ഒടിടിയിൽ ഒരുക്കുന്നത്. തിയറ്ററുകളിൽ ഒരു സിനിമയുടെ റിലീസിന് കാത്തിരിക്കുന്നത് പോലെയാണ് ഒടിടി റിലീസുകൾക്കായും ആരാധകരുടെ കാത്തിരിപ്പ്.
ഈ ആഴ്ച ഒടിടി റിലീസുകളുടെ പെരുമഴയാണ്. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്. ഇക്കൂട്ടത്തിൽ നേരിട്ട് ഒടിടി റിലീസായി എത്തിയ ചിത്രങ്ങളും ഉണ്ട്. മലയാളത്തിൽ കാസർഗോൾഡും തമിഴിൽ സൂപ്പർ ഹിറ്റായ മാർക്ക് ആന്റണിയുമാണ് ഈ ആഴ്ചയിലെ ഒടിടി റിലീസുകളിൽ ഏറെ ശ്രദ്ധേയമായ സിനിമകൾ.
ഈ വാരം ഒടിടിയിൽ റിലീസ് ചെയ്ത സിനിമകൾ…
കാസർഗോൾഡ്- മലയാളം-നെറ്റ്ഫ്‌ലിക്‌സ്- ഒക്ടോബർ 13
മാർക്ക് ആൻറണി-തമിഴ്-ആമസോൺ പ്രൈം വീഡിയോ-ഒക്ടോബർ 13
ആസിഡ്- മലയാളം – എച്ച് ആർ ഒടിടി പ്ലാറ്റ്‌ഫോം- ഒക്ടോബർ 11
മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ് പാർട്ട് 1- ഇംഗ്ലീഷ്- ആമസോൺ പ്രൈം- ഒക്ടോബർ 11
ദി ബെറിയൽ- ഇംഗ്ലീഷ്- ആമസോൺ പ്രൈം- ഒക്ടോബർ 13
ജുറാസിക് വേൾഡ് ഡൊമിനിയൻ- ഇംഗ്ലീഷ്- നെറ്റ്ഫ്‌ലിക്‌സ്-ഒക്ടോബർ 10
സുൽത്താൻ ഓഫ് ഡൽഹി- ഹിന്ദി- ഡിസ്‌നി ഹോട്ട്സ്റ്റാർ- ഒക്ടോബർ 13
എവരിബഡി ലവ്‌സ് ഡയമണ്ട്‌സ്-ഇറ്റാലിയൻ-ആമസോൺ പ്രൈം വീഡിയോ-ഒക്ടോബർ 13
ദി കോൺഫറൻസ്-സ്വീഡീഷ്-നെറ്റ്ഫ്‌ലിക്‌സ്- ഒക്ടോബർ 13
ജെമിനി മാൻ- ഇംഗ്ലീഷ്- നെറ്റ്ഫ്‌ലിക്‌സ്-ഒക്ടോബർ 11
സപ്ത സാഗരദാച്ചേ എല്ലോ- കന്നട- നെറ്റ്ഫ്‌ലിക്‌സ്- ഒക്ടോബർ 14
പോയ വാരങ്ങളിലും നിരവധി ഹിറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തിയിരുന്നു. മലയാള ചിത്രങ്ങളായ ആർ ഡി എക്‌സ്, കിംഗ് ഒാഫ് കൊത്ത തുടങ്ങിയ ചിത്രങ്ങൾ ഒടിടിയിൽ സജീവമായി നിൽക്കെയാണ് പുത്തൻ ചിത്രങ്ങളുടെ വരവ്. അതേസമയം തിയറ്ററുകളിൽ പ്രദർശന വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളായ ചന്ദ്രമുഖി 2, ജയം രവിയുടെ ഇരവൻ എന്നീ ചിത്രങ്ങളുടെ എച്ച് ഡി പ്രിന്റുകൾ ഓൺലൈനിൽ പ്രചരിക്കുകയാണ്. നവംബറിലാണ് രണ്ട് ചിത്രങ്ങളും ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചിത്രങ്ങളുടെയും ഒടിടി റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.