അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിൽ ഇന്ത്യ ജയിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആരാധകനായ മുഹമ്മദ് ബാഷിർ അഥവാ ചിക്കാഗോ ചാച്ച. ഇന്ത്യ- പാക് മത്സരത്തിന് മുന്നോടിയായി മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് മുന്നിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ഇന്ത്യക്കാണ് 80 ശതമാനവും വിജയസാദ്ധ്യത. പാകിസ്താന്റെ ജയ സാദ്ധ്യത 20ശതമാനം മാത്രമാണ് അദ്ദേഹം പറഞ്ഞു.
ഇന്ത്യ- പാക് മത്സര വേദികളിലെ സഥിരം സാന്നിധ്യമാണ് ചിക്കാഗോ ചാച്ച. പാകിസ്താൻ ക്രിക്കറ്റിനെ പോലെ തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെയും ആരാധകനാണ് അദ്ദേഹം. മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.















