'എന്റെ മക്കളോട് ഞാൻ ഇഷ്ടംപോലെ സിനിമ കാണാൻ പറഞ്ഞിട്ടുണ്ട് ' ; മകൾ പഠിക്കുന്ന കോളേജിൽ പോയി കൈയ്യടി വാങ്ങി ജോണി ആന്റണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്റെ മക്കളോട് ഞാൻ ഇഷ്ടംപോലെ സിനിമ കാണാൻ പറഞ്ഞിട്ടുണ്ട് ‘ ; മകൾ പഠിക്കുന്ന കോളേജിൽ പോയി കൈയ്യടി വാങ്ങി ജോണി ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകനായും നടനായും മലയാളികളെ ചിരിപ്പിച്ച വ്യക്തിയാണ് സംവിധായകൻ ജോണി ആന്റണി. അദ്ദേഹത്തെ ഓർക്കാൻ സി ഐ ഡി മൂസ എന്ന ഒറ്റ ചിത്രം തന്നെ ധാരാളമാണ്. പിന്നീട് സിനിമ സംവിധാനത്തിന് ഒരു ചെറിയ ബ്രേക്ക് കൊടുത്ത് അഭിനയ രംഗത്തേയ്‌ക്ക് കടന്ന ജോണി ആന്റണി നിരവധി ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മകളുടെ കോളേജ് ഡേയിൽ അതിഥിയായി എത്തി ഒരു കൂട്ടം പെൺകുട്ടികളുടെ കയ്യടി നേടിയിരിക്കുകയാണ് ജോണി ആന്റണി.

എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് ജോണി ആന്റണിയുടെ മകൾ പഠിക്കുന്നത്. കോളേജിന്റെ ആർട്‌സ് ക്ലബ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു ജോണി ആന്റണി. കോളേജിലെ പിടിഎ അംഗമായാണ് ജോണി ആന്റണി എത്തിയത്. ഹാസ്യം നിറച്ച ഭാഷയിലായിരുന്നു അദ്ദേഹം വേദിയിൽ കുട്ടികളോട് സംസാരിച്ചത്. ഒപ്പം കുട്ടികൾക്ക് ചെറിയ ചെറിയ ഉപദേശങ്ങളും അദ്ദേഹം നൽകി. വലിയ കയ്യടിയോടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ കുട്ടികൾ ഏറ്റെടുത്തത്.

ജോണി ആന്റണിയോടൊപ്പം നടനും സംവിധായകൻ ബേസിൽ ജോസഫും സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും പരിപാടിയിൽ പങ്കെടുത്തു. ‘ഫാലിമി’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായാണ് ഇരുവരും എത്തിയത്.

‘ഞാനിവിടെ വന്നിരിക്കുന്നത് ഒരു സിനിമാ താരമായല്ല. എന്റെ മകളുടെ അപ്പൻ ആയിട്ടാണ് വന്നിരിക്കുന്നത്. ഞാൻ ഇവിടെ ഒരു പിടിഎ മെമ്പർ കൂടിയാണ്. ഇതിന്റെ പിന്നിലേക്കുള്ള എന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഞാൻ ഒന്ന് ഓർമിപ്പിക്കാം. 2003 ൽ സിഐഡി മൂസ ചെയ്ത വർഷം തന്നെയാണ് എന്റെ മൂത്ത മകൾ ജനിച്ചത്. അന്ന് ഞാൻ ഒരു സിനിമ സംവിധായകനാണ്. രണ്ടുമൂന്നു കൊല്ലം ഒക്കെ ആകുമ്പോൾ ഒരു പടം ചെയ്യാറുണ്ട്. പക്ഷേ 12 കൊല്ലം മക്കളെ കാശുമുടക്കി പഠിപ്പിക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അന്ന് ഞാൻ പ്രാർത്ഥിച്ചു.. ദൈവമേ മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചിറക്കാൻ സാധിക്കണെ എന്ന്. മക്കളുടെ സ്‌കൂൾ കാലം മുതൽ അവർ പഠിക്കുന്ന സ്‌കൂളുകളിൽ ഇതുപോലെ അതിഥിയായി ഞാൻ പോകാറുണ്ട്.

കുട്ടികളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം നിങ്ങൾ ചെയ്യണം. കല ആയിക്കോട്ടെ കായികമായിക്കോട്ടെ സേവനമായിക്കോട്ടെ, ഒരിക്കലും നിങ്ങൾ ഒന്നുമല്ലാതെ ആകരുത് എന്തെങ്കിലുമൊക്കെ ചെയ്യണം. അതുകൊണ്ട് കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. എന്റെ മകൾ സെന്റ് തെരേസാസിൽ ആണ് പഠിക്കുന്നത് എന്ന് അഭിമാനത്തോടെ ഞാൻ പറയുകയാണ്. ഒരു കാര്യം കൂടി ഞാൻ പറയുകയാണ് നിങ്ങളെല്ലാവരും ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കുടുംബമായി തിയറ്ററിൽ പോയി സിനിമ കാണണം. സിനിമ കാണുന്നത് വളരെ നല്ലതാണ്. എന്റെ കുട്ടികളോട് ഞാൻ ഇഷ്ടംപോലെ സിനിമ കാണാൻ പറഞ്ഞിട്ടുണ്ട്.’ ജോണി ആന്റണി പറഞ്ഞു.

 

Tags: SUBJOHNY ANTONY
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies