ടെൽഅവീവ: യുദ്ധത്തിന് തങ്ങൾ തയാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന് മുൻനിരയിൽ പോരാടുന്ന സൈനികരോട് പ്രധാനമന്ത്രി നേരിട്ടെത്തി സംവദിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികർ അടുത്ത ഘട്ട യുദ്ധത്തിനായി പദ്ധതികൾ തയാറാക്കുകയാണെന്നും പ്രതിരോധ സേന വ്യക്തമാക്കി.
ഞങ്ങൾ എല്ലാവരും തയ്യാറാണെന്ന് ഐഡിഎഫ് ഉദ്യോഗസ്ഥരുമായുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഹമാസിന്റെ ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ് യുദ്ധത്തിനെ പ്രതിരോധിക്കുന്നതിനായുള്ള ഇസ്രായേലിന്റെ ഓപ്പറേഷൻ അയൺ സോർഡ്സിന് തങ്ങൾ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി രാജ്യത്ത് യുദ്ധം പ്രഖ്യാപിക്കുകയും ഹമാസിനെ തകർക്കുമെന്ന് പ്രതിജ്ഞയെടുകയും ചെയ്തിരുന്നു. ഹമാസ് ഭീകരർക്കെതിരെ അത്യധികം ശക്തിയോടെ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.