ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു. 274 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ട വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് എക്സിലൂടെ അറിയിച്ചത്. ടെൽഅവീവ് വിമാനത്തവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ വിദ്യാർത്ഥികളുൾപ്പെടെയുളള സംഘമാണ് ഉളളത്. ഒരു ദിവസത്തിനിടെ പുറപ്പെടുന്ന രണ്ടാമത്തെ വിമാനമാണിത്.
അതേസമയം ഇസ്രായേലിൽ നിന്ന് പുറപ്പെട്ട മൂന്നാമത്തെ വിമാനം ഡൽഹിയിലെത്തി. 18 മലയാളികൾ ഉൾപ്പെടെ 197- 198 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്.