ഏകദിന ലോകകപ്പിലും ഇന്ത്യക്കെതിരെ കനത്ത തോൽവി വഴങ്ങിയ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് നായകൻ റമീസ് രാജ. ഇന്ത്യക്കെതിരെ പാകിസ്താൻ വഴങ്ങിയ തോൽവി വേദനിപ്പിക്കുന്നതും മുറിവേൽപ്പിക്കുന്നതുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജയിണം എന്ന വാശിയില്ലാതെയാണ് ഇന്ത്യക്കെതിരെ പാക് താരങ്ങൾ ക്രീസിലിറങ്ങിയത്. അവസരത്തിനൊത്ത് ഉയരാൻ ബാബർ അസമിനും സംഘത്തിനും കഴിഞ്ഞില്ലെന്നുമാണ് പാക് ക്രിക്കറ്റ് ബോർഡ് മുൻ അദ്ധ്യക്ഷൻ കൂടിയായ റമീസ് രാജ പറയുന്നത്.
ബാബർ അസം കുറെ വർഷങ്ങളായി പാക് ടീമിനെ നയിക്കുന്നുണ്ട്. നായകനെന്ന നിലയ്‌ക്ക് ടീമിനെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രോത്സാഹിപ്പിക്കേണ്ടതും നയിക്കേണ്ടതും ക്യാപ്റ്റനാണ്. വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത്, ഒരു പോരാട്ടമെങ്കിലും കാഴ്ച വയ്‌ക്കുക. പാകിസ്താന് ഇന്ത്യക്കെതിരെ അതുപോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഈ തോൽവി പാകിസ്താനെ തീർച്ചയായും വേദനിപ്പിക്കുമെന്നും ഐസിസി റിവ്യൂവിൽ റമീസ് രാജ വ്യക്തമാക്കി.