മുംബൈ; പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിയമര്‍ന്നു. മഹരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ കഴിഞ്ഞ ദിവസമാണ് അപകടം. ആളപായമൊന്നുമുണ്ടായില്ല. ട്രെയിന്‍ അഹമ്മദ് നഗറിലേക്ക് വരുമ്പോഴാണ് തീപിടിച്ചത്. മാറാഠ്വാഡ മേഖലയിലെ ബീഡില്‍ നിന്ന് പശ്ചിമ മഹരാഷ്ട്രയിലേക്ക് വരികെയായിരുന്നു ട്രെയിന്‍. അപകടത്തെക്കുറിച്ച് റെയില്‍വെ അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ പുറത്തിറക്കാനായതാണ് വന്‍ ദുരന്തം ഒഴിവാക്കാനായത്.