ഗാസയിലെ ജനങ്ങൾക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച പാക് താരം മുഹമ്മദ് റിസ്വാന് മറുപടിയുമായി ഇസ്രായേൽ. ഗാസയിലെ ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീലങ്കയ്‌ക്കെതിരെയുളള മത്സരത്തിന് ശേഷം മുഹമ്മദ് റിസ്വാൻ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് ശക്തമായ മറുപടിയുമായാണ് ഇസ്രായേൽ രംഗത്തെത്തിയത്.
ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ പാകിസ്താന്റെ നാണം കെട്ട തോൽവിക്ക് ശേഷമാണ് മുഹമ്മദ് റിസ്വാന് മറുപടിയുമായി ഇസ്രായേൽ രംഗത്തെത്തിയത്. ഹമാസ് ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പിന്തുണ ഇസ്രായേലിന് ഒപ്പമാണ്. പാകിസ്താനെതിരെ ഇന്ത്യ ജയിച്ചതിൽ അതീയായ സന്തോഷമുണ്ട്. ഇന്ത്യ വിജയം കൈപ്പടിയിലൊതുക്കിയതിനാൽ പാകിസ്താന് ഈ വിജയം ഹമാസ് ഭീകരർക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഇസ്രായേൽ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
We were really moved by Indian friends showing their solidarity with Israel 🇮🇱
We are happy that India🇮🇳emerged victorious in the #INDvsPAK match at #CWC23 and that Pakistan was unable to attribute its victory to the terrorists of #Hamas. https://t.co/tvgYATe0Af
— Israel ישראל 🇮🇱 (@Israel) October 15, 2023
“>
ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കു വേണ്ടിയാണ് ഈ വിജയം. വിജയത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. ടീമൊന്നടങ്കം ഇതിൽ ഭാഗഭാക്കാണെങ്കിലും വിജയം ആയാസരഹിതമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അബ്ദുള്ള ഷഫീക്കിനും ഹസൻ അലിക്കും പ്രത്യേകം അഭിനന്ദനം. ഇതായിരുന്നു മുഹമ്മദ് റിസ്വാന്റെ പോസ്റ്റ്.















