മധുബനി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 മാസത്തോളം പീഡനത്തിനിരയാക്കിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ.
ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിനിരയാക്കിയത്. മൊയ്ദ സ്വദേശി രാംലക്കൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ബഹദൂർ എന്ന ആളിന് വിൽക്കുകയായിരുന്നു. 3 ലക്ഷം രൂപയ്‌ക്കാണ് ഇയാൾ കുട്ടിയെ വിറ്റത്.
ഇതിനിടെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി പോലീസുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് കുട്ടിയെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മറ്റിയെ ഏൽപ്പിക്കുകയായിരുന്നു പോലീസ്. ചൈൽഡ് വെൽഫെയർ കമ്മറ്റി കൗൺസിലിംഗിനു ശേഷം കുട്ടിയെ കുടുംബത്തോടൊപ്പം അയച്ചു. ഭോപ്പാൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 164 പോക്‌സോ നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹർലീക്കി പോലീസിനോട് ഉത്തരവിട്ടു.
മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും പ്രായമായ മുത്തശ്ശിക്കുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്ഇവിടെ നിന്നാണ് രാംലക്കൻ കുട്ടിയെ സ്വാധീനിച്ച് തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ഇരുവരും ഫോൺ വഴി നേരത്തെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.അതിന് ശേഷമാണ് പെൺകുട്ടിയെ രാജസ്ഥാനിലെത്തിക്കുകയും ബഹാദൂർ എന്നയാളിന് വിൽക്കുകയും ചെയ്തത്.