മനുഷ്യൻ ചെയ്യുന്ന പലകാര്യങ്ങളും അനുകരിക്കുന്നതിൽ തത്തകൾക്കുള്ള ബുദ്ധി സാമർത്ഥ്യം വേറിട്ടു നിൽക്കുന്നതാണെന്ന് പലപ്പോഴും തെളിയിച്ചുണ്ട്. ” തത്തമ്മേ പൂച്ച, പൂച്ച” എന്നു പറഞ്ഞു പഠിപ്പിച്ചിരുന്ന ഒരു ബാല്യ കാലം നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. തത്തകൾ ആ വാക്കുകൾ പലപ്പോഴും ഉരുവിടുന്നതായും നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. ഇതുപോലെ കാര്യങ്ങൾ വളരെ സൂക്ഷമതയോടെ ഗ്രഹിച്ച ഒരു ഫോൺ അഡിക്റ്റ് ആയ ഒരു തത്തയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ താരം.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ആണിത്. ടാബിൽ തത്തകളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന മറ്റൊരു തത്തയാണ് വീഡിയോയിലെ താരം. തനിക്ക് വേണ്ട വീഡിയോകൾ ഏതൊക്കെയാണെന്ന് കൃത്യമായി അറിയാം എന്ന ഭാവത്തിലാണ് ആ സുന്ദരിയുടെ ഇരിപ്പ്. വീഡിയോകൾ ഇഷ്ടത്തിനനുസരിച്ച് മാറ്റിമാറ്റിയെടുക്കാനും അവൾക്ക് അറിയാം. അതിനിടയിൽ തത്തയുടെ ഉടമ സ്‌ക്രീൻ ഓഫ് ചെയ്യുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ അമ്മമാരെ വഴക്കു പറയുന്നത് പോലെ തന്റെ ഉടമയോട് എന്തോ പറഞ്ഞ് സ്വയം സ്‌ക്രീൻ ഓൺ ചെയ്ത് യൂട്യൂബ് വീഡിയോ പിന്നെയും കാണുകയാണ്. മനുഷ്യരെ അനുകരിക്കാൻ തത്തകൾ മിടുക്കികളാണെന്ന് തെളിയിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.
Parrots can understand touch screens & like watching other parrots. Sound familiar? Well ‘to parrot’ means to imitate. But please tell this parrot that once you begin imitating THIS habit of humans, there’s no escape from a different kind of ‘cage!’ pic.twitter.com/6F7wCuK7jA
— anand mahindra (@anandmahindra) October 17, 2023
“>
‘ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക്’ എന്ന അടികുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യരുടെ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം അപകടകരമാണെന്നുള്ള രീതിയിൽ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് 30 ലക്ഷത്തിലധികം കാണികളെയാണ് വീഡിയോയ്‌ക്ക് നേടാൻ സാധിച്ചത്.