കോട്ടയം: പൊൻകുന്നം കൊപ്രാക്കളം ജംഗ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു, തിടനാട് സ്വദേശി മഞാങ്ങൾ തുണ്ടത്തിൽ ആനന്ദ്, വിജയ് എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 5 പേർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. കൊപ്രാക്കളം ജംഗ്ഷനിൽ വെച്ച് മഹീന്ദ്ര ഥാർ ജീപ്പും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അഞ്ച് പേരായിരുന്നു ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അഭിജിത്തിനേയും, അഭിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ സ്വകാര്യ ബസിലെ ജീവനക്കാരാണ്.















