വ്യത്യസ്തവും അത്ഭുതകരവുമായ നിരവധി സംഭവങ്ങൾക്കാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ നാം ദിനംപ്രതി സാക്ഷ്യം വഹിക്കുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഭാരതത്തിൽ ഓരോ ഭാരതീയന്റെയും വ്യത്യസ്ത കഴിവുകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. അത്തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്ന ഒരു വീഡിയോയ്‌ക്കാണ് ഇനി നിങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
വള്ളിച്ചാട്ടം ചാടുമ്പോൾ മൂക്കും കുത്തി താഴെ വീഴും എന്നും പറഞ്ഞ് അമ്മമാർ ശകാരിച്ചിട്ടുള്ളതാവും ഒരുപക്ഷേ ഈ ദൃശ്യങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഓർമ്മ വരിക. വീഡിയോയിൽ വള്ളിച്ചാട്ടം ചെയ്യുന്ന ഒരു പെൺകുട്ടിയാണ് താരം. എന്നാൽ അത് വെറുമൊരു വള്ളിച്ചാട്ടമല്ലെന്ന് മാത്രം. സൈക്കിളിൽ സവാരി നടത്തിയാണ് പെൺകുട്ടി വള്ളിച്ചാട്ടം നടത്തുന്നത്. കൈവിട്ട് സൈക്കിൾ ചവിട്ടുകയും അതേസമയം വള്ളിച്ചാട്ടം നടത്തുകയുമാണ് പെൺകുട്ടി. അവരുടെ പാരമ്പര്യ വസ്ത്രമായ ലഹങ്ക ധരിച്ചാണ് പെൺകുട്ടി സൈക്കിൾ ചവിട്ടുന്നത്. ‘ സ്‌കിപ്പിംഗ് ഇൻ മൈ സ്റ്റൈൽ ( വള്ളിച്ചാട്ടം എന്റെ ശൈലിയിൽ) എന്ന അടികുറിപ്പോടെയാണ് അവൾ സമൂഹ മാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
“>
പെൺകുട്ടിയുടെ സാഹസികതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒക്ടോബർ 7-ന് പങ്കുവെച്ച വീഡിയോയാണ് ഇതെങ്കിലും ഇപ്പോഴും നിരവധി കാഴ്‌ച്ചക്കാരെയാണ് വീഡിയോ ആകർഷിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ട് 4.5 മില്യൺ കാഴ്‌ച്ചക്കാരെയാണ് വീഡിയോയ്‌ക്ക് നേടാൻ സാധച്ചത്. ഇത് ‘ബ്രിട്ടൺ ഗോട്ട് ടാലന്റ്’ അല്ല ‘ഇന്ത്യ ഗോട്ട് ടാലന്റ് ‘ആണ്, അഭിനന്ദങ്ങൾ! പക്ഷേ സുരക്ഷ മുന്നിൽകാണണമെന്നും തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്‌ക്ക് നേടാൻ സാധിച്ചു.















