ലൈഫ് മിഷൻ കേസ് : സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും 5.38 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

Published by
Janam Web Desk

തിരുവനന്തപുരം ; ലൈഫ് മിഷൻ കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കേസുമായി ബന്ധപ്പെട്ട് 5.38 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്.

കേസിന്റെ കുറ്റപത്രം ഇ.ഡി ഇക്കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വാദം തുടരുമ്പോഴാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്. പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്.

പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്

Share
Leave a Comment