ധർമ്മശാല: ലോകകപ്പിലെ അപരാജിതരുടെ ഏറ്റുമുട്ടലിനായി രാജ്യം കാത്തിരിക്കുമ്പോൾ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലുള്ള എച്ച്.പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലോകകപ്പിൽ ഇതുവരെ തോൽക്കാത്ത ഇന്ത്യൻ ടീമും കിവീസ് പടയും ഏറ്റുമുട്ടുമ്പോൾ 5-ാം വിജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
അതേസമയം ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് താരങ്ങൾ മത്സരത്തിന് എത്തുന്നത്. പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ഇന്ന് കളിക്കാനിറങ്ങുന്നില്ല. പകരം സൂര്യകുമാർ യാദവ് ആണ് കളിക്കാൻ ഇറങ്ങുന്നത്. ശാർദുൽ താക്കൂറിന് പകരക്കാരനായി മുഹമ്മദ് ഷമിയും ഇന്ന് കളിക്കാൻ ഇറങ്ങും. ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങൾ ഒന്നുമില്ല. നാല് മത്സരങ്ങൾ വിജയിച്ച് എത്തിയ ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുമ്പോൾ അഞ്ചാം വിജയം ഇന്ത്യ കരസ്ഥമാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.