ന്യൂഡൽഹി : അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്കിന്റെ ഇലക്ട്രിക് കാർ ടെസ്ലയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി . എന്നാൽ ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാമെന്ന് അവർ കരുതുന്നുവെങ്കിൽ, ഒരു തരത്തിലുള്ള പരിഗണനയും നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഇന്ത്യ ഒരു വലിയ വിപണിയാണ് . എല്ലാത്തരം കച്ചവടക്കാരും ഇവിടെയുണ്ട്. അതിനാൽ ടെസ്ല തങ്ങളുടെ കാറുകൾ ഇന്ത്യയിൽ മാത്രം നിർമ്മിക്കണമെന്നും അദ്ദേഹം പറയുന്നു.
തന്റെ കാറുകൾക്കായി ഇന്ത്യൻ വിപണി തുറക്കണമെന്ന് ടെസ്ല സിഇഒ എലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു. ആ സമയത്തും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും ഇന്ത്യൻ സർക്കാർ അമേരിക്കൻ ഭീമൻ കമ്പനിയോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് . ടെസ്ലയ്ക്ക് ഇന്ത്യയിൽ ബിസിനസ്സ് നടത്തണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കേണ്ടിവരുമെന്ന് ഗഡ്കരി തുറന്നടിച്ചു.
“ഇന്ത്യ വളരെ വലിയ വിപണിയാണ്. എല്ലാവരെയും പോലെ ഇവിടെയും കാർ വിൽപ്പനക്കാരുണ്ട്. ഞങ്ങൾ ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ, അവർ തങ്ങളുടെ കാറുകൾ പ്രാദേശികമായി നിർമ്മിക്കുമ്പോൾ മാത്രം.അതല്ല ടെസ്ല ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ഒരു തരത്തിലുള്ള ഇളവും നൽകില്ല.
മോദി സർക്കാർ തുടക്കം മുതൽ ഹരിത ഊർജത്തെ പിന്തുണയ്ക്കുന്നവരാണ്. മലിനീകരണം കുറയ്ക്കുന്ന ഘടകങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ടെസ്ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തോടെ അന്തരീക്ഷ മലിനീകരണ സാദ്ധ്യത കുറയും. എന്നാൽ ടെസ്ല തങ്ങളുടെ കാറുകൾ ചൈനയിൽ ഉൽപ്പാദിപ്പിച്ച് ഇന്ത്യയിൽ വിൽക്കുകയാണെങ്കിൽ, ഇന്ത്യ ഒരു ഉപഭോക്താവായി മാത്രം അവശേഷിക്കും. അതേസമയം, ടെസ്ല തങ്ങളുടെ കാറുകൾ രാജ്യത്തിനുള്ളിൽ നിർമ്മിക്കുകയാണെങ്കിൽ, രാജ്യത്തിനകത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കും. കാറുകളുടെ ഭാഗങ്ങളും പ്രാദേശിക വിപണിയിൽ നിർമ്മിക്കാനാകും. സാമ്പത്തിക രംഗത്ത് ഉയർച്ചയും ലഭിക്കും.- അദ്ദേഹം പറഞ്ഞു.