തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെപയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി അഥവാ ഐഐഎസ്ടി 2024 ജനുവരി വിഭാഗത്തിലേക്കുള്ള ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏറോ സ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത…
എൻജിനിയറിംഗ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദം ഉയർന്ന യോഗ്യതയായുള്ളവർക്ക് 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള എം.ഇ./എം.ടെക്. ബിരുദം വേണം.
എൻജിനിയറിംഗ്/ടെക്നോളജി ബാച്ചിലർ ബിരുദം ഉയർന്ന യോഗ്യതയായുള്ളവർക്ക് 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള ബി.ഇ./ബി.ടെക്. ബിരുദം, സാധുവായ ഗേറ്റ് സ്‌കോർ എന്നിവ വേണം.
നിശ്ചിത ഗ്രേഡോടെ ഐ.ഐ.ടി., ഐ.ഐ.എസ്.ടി. എന്നിവയിൽ നിന്നുമുള്ള ബി.ഇ./ബി.ടെക്. ബിരുദം/ ഡ്യുവൽ ഡിഗ്രി (എൻജിനിയറിംഗ് ബാച്ചിലേഴ്സ്, സയൻസ് മാസ്റ്റേഴ്സ്) ഉള്ളവർ, പ്രസക്തമായ വിഷയത്തിൽ യു.ജി.സി.-സി.എസ്.ഐ.ആർ. – നെറ്റ് – ജെ.ആർ.എഫ്./ലക്ചർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ് യോഗ്യത ഉള്ളവർ എന്നിവർക്ക് ഗേറ്റ് സ്‌കോർ വേണമെന്ന വ്യവസ്ഥ ബാധകമല്ല.
സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്‌മെന്റ്/സോഷ്യൽ സയൻസസ് മാസ്റ്റേഴ്സ് ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റേഴ്സ് ബിരുദം വേണം. കൂടാതെ യു.ജി.സി.- സി.എസ്.ഐ.ആർ.-നെറ്റ്- ജെ.ആർ.എഫ്./ലക്ചറർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ്/കുറഞ്ഞത് 300 സ്‌കോറോടെ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും വേണം.
സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്‌മെന്റ്/സോഷ്യൽ സയൻസസ് നാലുവർഷ ബാച്ചിലേഴ്സ് ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 75 ശതമാനം മാർക്കോടെയുള്ള നാലുവർഷ ബാച്ചിലേഴ്സ് ബിരുദം വേണം. യു.ജി.സി.-സി.എസ്.ഐ.ആർ. – നെറ്റ് – ജെ.ആർ.എഫ്./ലക്ചറർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ്/കുറഞ്ഞത് 300 സ്‌കോറോടെ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും വേണം.
ഓരോ പ്രോഗ്രാമിനും അനുസൃതമായി ഓൺലൈൻ സ്‌ക്രീനിംഗ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. ഒക്ടോബർ 31 രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാനാകും. ഒരാൾക്ക് വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി പരമാവധി നാല് ഗവേഷണ മേഖലകളിൽ വരെ അപേക്ഷിക്കാം.