തിരുവനന്തപുരം: ഡീസൽ ഒട്ടോഡ്രൈവർമാർക്ക് ആശ്വാസവാർത്തയുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്‌ക്ക് മാറ്റാനുള്ള കാലപരിധി 15 വർഷത്തിൽ നിന്നും 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ മന്ത്രി ഉത്തരവിറക്കി.
കൊറോണ കാലത്ത് രണ്ട് വർഷക്കാലം ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ കഴിയാതിരുന്ന സാഹചര്യം പരിഗണിച്ചും ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേക്ക് മാറ്റുവാൻ ആവശ്യമായ സൗകര്യം ലഭിക്കുവാൻ കാലതാമസം നേരിടുന്നതും കണക്കിലെടുത്തുമാണ് ഈ മാറ്റം. ഡീസൽ ഇതര വാഹനങ്ങൾക്ക് ഇത്തരം നിയന്ത്രണമില്ല.
വർഷം തോറും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധിയാണ് 15 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തുന്നത്.















