രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലൈവർ 170. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കാസ്റ്റിംഗ് കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. 33 വർഷങ്ങൾക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ്.
അമിതാഭ് ബച്ചൻ തന്റെ ഫോണിൽ രജനികാന്തിനെ എന്തോ കാണിക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. തലൈവർ 170-യുടെ മുംബൈ ഷെഡ്യൂൾ പൂർത്തിയായതായും അണിയറപ്രവർത്തകർ പറഞ്ഞു. “തലൈവർ 170 ന്റെ സെറ്റിൽ സൂപ്പർസ്റ്റാറും ഷഹൻഷായും കണ്ടുമുട്ടിയപ്പോൾ. 33 വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. തലൈവർ 170 ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ് ആയിരിക്കും! രജനികാന്ത്, അമിതാഭ് ബച്ചൻ. മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കി” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചത്.
When Superstar and Shahenshah met on the sets of #Thalaivar170 🤩
Reunion on screens after 33 years! 🤗 #Thalaivar170 is gonna be double dose of legends! 💥 @rajinikanth @SrBachchan
Done with MUMBAI Schedule 📍📽️✨@tjgnan @LycaProductions #Subaskaran @gkmtamilkumaran… pic.twitter.com/LfyV3rP2JI
— Lyca Productions (@LycaProductions) October 29, 2023
“>
1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചനെ കൂടാതെ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സംഗീത സംവിധാനം.