കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ അറസ്റ്റിൽ. അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജിയാണ് (51) അറസ്റ്റിലായത്. മലപ്പുറം കുറ്റിപ്പുറത്ത് ബസ് എത്തിയതിന് പിന്നാലെ പ്രതിയെ കുറ്റിപ്പുറം പോലീസ് പിടികൂടുകയായിരുന്നു. തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിലായിരുന്നു അതിക്രമം.