ടെഹ്‌റാൻ: ഇറാനിൽ സദാചാര പോലീസിന്റെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച 16-കാരിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് അഭിഭാഷക കൂടിയായ നസ്‌റിൻ സോട്ടൂദേയെ അറസ്റ്റ് ചെയ്തതത്. അർമിത ഗരവന്ദിന്റെ സംസ്‌കാര ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെയും ഇറാനിയൻ പോലീസ് മർദ്ദിച്ചതായാണ് പരാതി.
ഒരുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിന് ശേഷം മരണത്തിന് കീഴടങ്ങിയ 16-കാരി അർമിത ഗരവന്ദിന്റെ സംസ്‌കാര ചടങ്ങുകൾ ടെഹ്‌റാനിലാണ് സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു നസ്‌റിന്റെ അറസ്റ്റ്. 60-കാരിയായ നസ്‌റിൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പ്രതിഷേധങ്ങളുടെ പേരിൽ ഇറാനിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. യൂറോപ്യൻ പാർലമെന്റിന്റെ സഖാറോവ് പുരസ്‌കാരം 2012ൽ ഇവർ നേടിയിട്ടുണ്ട്.
Read more at: ‘മേലാൽ അഭിനയിക്കരുത്’; ഹിജാബ് നിയമം ലംഘിച്ച 12 നടിമാരെ സിനിമയിൽ നിന്ന് വിലക്കി ഇറാൻ















