ഇന്ത്യയോട് തോറ്റത് പിന്നാലെയാണ് പാകിസ്താന്റെ ലോകകപ്പിലെ നില പരുങ്ങലിലായതെന്ന് വെളിപ്പെടുത്തി പാക് താരം ഫഖര്‍ സമാന്‍. ഇന്ത്യയോട് അടിയറവ് പറഞ്ഞതോടെ പാകിസ്താന്റെ മനോവീര്യമാകെ തകര്‍ന്നു. ഇന്ത്യയോട് ഏറ്റുമുട്ടും മുന്‍പ് വരെ തങ്ങള്‍ തോറ്റിരുന്നില്ല.
ആ തോല്‍വി പാകിസ്താനെ വല്ലാതെ ഉലച്ചെന്നും ഫഖര്‍ സമാന്‍ ബംഗ്ലാദേശിനെതിരെയുള്ള വിജയത്തിന് പിന്നാലെ വെളിപ്പെടുത്തി. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ഇന്നലെ വിജയ വഴയില്‍ തിരികെയെത്തിയത്.
”തീര്‍ച്ചയായും, ഒരു ഇന്ത്യ-പാകിസ്താന്‍ മത്സരം എല്ലാവരും ശ്രദ്ധിക്കുന്നതാണ്, അത്രത്തോളം പ്രാധാന്യമുണ്ട്. അത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞാല്‍, അത് കള്ളമാണ്. അതുകൊണ്ട് അങ്ങനെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം ഞങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും തിരിച്ചുവരവ് നടത്തിയെന്ന് തോന്നുന്നു.”
”അടുത്ത മത്സരത്തിലും നിങ്ങള്‍ മെച്ചപ്പെടുന്ന പാകിസ്താനെ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ ഈ ടീമിന്റ ഭാഗമാണ്, കൂടുതല്‍ മത്സരങ്ങള്‍ കളിക്കും തോറും ഞങ്ങള്‍ ഇനിയും മെച്ചപ്പെടുമെന്നാണ് ഞാന്‍ കരുതുന്നു,” ഫഖര്‍ പറഞ്ഞു.















